മോഹന്‍ലാലിന് ഒരു രീതിയുണ്ട്, അതുകണ്ടെങ്കിലും രാജു പഠിക്കുമെന്നു കരുതി;തന്നെ അകറ്റി നിര്‍ത്തി, ആ സ്വഭാവം അംഗീകരിക്കാനാകില്ല; ആ താരത്തെ തറയിലടിച്ചേനെ ഞാന്‍

2456

ഒരു കാലത്ത് മലയാള സിനിമയിലെ കരുത്തനായ നടനായിരുന്ന സുകുമാരന്റെ മകന്‍ പൃഥ്വിരാജ് ഇന്ന് മികച്ച സംവിധായകനും നിര്‍മ്മാതാവും എല്ലാത്തിലും ഉപരി യൂത്ത് ഐക്കണ്‍ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സൂപ്പര്‍താരവുമാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പൃഥ്വിരാജ് ശ്രദ്ധ നേടിയത്.

ലൂസിഫര്‍ എന്ന സര്‍വ്വകാല ഹിറ്റ് ചിത്രത്തിലൂടെയാണ് പ്രിഥ്വിരാജ് സംവിധായകനായി അരങ്ങേറിയത് പഴക്കം വന്ന സംവിധായകനെ പോലെയായിരുന്നു പൃഥ്വിരാജ് പെരുമാറിയത് എന്നായിരുന്നു ഈ സിനിമയില്‍ അഭിനയിച്ച താരരാജാവ് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാവരും ഒരുപോലെ പറഞ്ഞത്.

Advertisements

മാസ്സ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പോലും അദ്ദേഹത്തിന് ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല സിനിമ എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു പൃഥ്വിരാജിന് മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള വിജയമായിരുന്നു ആ ചിത്രം സ്വന്തമാക്കിയത്.

ALSO READ- ആര്‍ഭാടം ഒന്നുമില്ല; ഡോണിന്റെത് മൂന്നാം വിവാഹവുമല്ല; നമ്മളെ അറിയുന്നവര്‍ക്ക് സത്യം അറിയാം; തുറന്നടിച്ച് ഡിംപിളിന്റെ അമ്മ

ലൂസിഫറിന്റെ തകര്‍പ്പന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മോഹന്‍ലാലിനെ തന്നെ നായകന്‍ ആക്കി ബ്രോഡാഡി എന്ന സൂപ്പര്‍ഹിറ്റും പൃഥ്വിരാജ് ഒരുക്കി. ഇനി ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ഒരുക്കുന്ന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍.

ഈ വിജയകാലത്തിന് മുന്‍പ് പൃഥ്വിരാജിന് ഒരു പരാജയത്തിന്റെ നാളുകളുണ്ടായിരുന്നു. ആ സമയത്ത് 2012 ല്‍ ഇറങ്ങിയ ചിത്രമായിരുന്നു സിംഹാസനം. ചന്ദ്രകുമാര്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ബോക്‌സ്ഓഫീസില്‍ വലിയ പരാജയമായിരുന്നു ചിത്രം. ഇപ്പോഴിതാ ഐ കാന്‍ മീഡിയ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രകുമാര്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ALSO READ- ബാലയ്യയുടെ ഭാഗ്യതാരമായി മാറി ഹണി റോസ്; അടുത്ത ചിത്രത്തിലും ബാലയ്യയ്ക്ക് നായികയായി ഹണി റോസ് തന്നെ!

താന്‍ നടന്‍ സുകുമാരനോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് മകനായ പൃഥ്വിരാജിനെ ഇഷ്ടപെട്ടത്. ഒരു പ്രത്യേക സ്വാഭാവരീതിയുള്ള ആളാണ് രാജു, സിംഹാസനം ഒരു പരാജയമായിരുന്നു. അതിന് കാരണമുണ്ട്. ആ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ നിന്നും പൃഥ്വിരാജ് വിട്ടുനിന്നിരുന്നു എന്നാണ് ചന്ദ്രകുമാര്‍ പറയുന്നത്.

ആ സിനിമയ്ക്ക് വേണ്ടി ഒരു ചാനലില്‍ പോലും അഭിമുഖം നല്‍കാന്‍ പൃഥ്വിരാജ് എത്തിയില്ല. അതുപോലെ രണ്ടു തവണ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് അഞ്ചു ലക്ഷം രൂപ കടം ചോദിക്കാന്‍ ചെന്നിരുന്നു. ആ രണ്ടു പ്രവിശ്യവും അയാള്‍ എന്നെ അകറ്റി മാറ്റുകയായിരുന്നു എന്നും ചന്ദ്രകുമാര്‍ വെളിപ്പെടുത്തുകയായിരുന്നു.

പുള്ളിയെ എല്ലാവരും കൊള്ളാമെന്ന് പറയുന്നത് സിനിമകള്‍ വിജയിക്കുന്നത് കൊണ്ടാണ്. ജനങ്ങള്‍ വേണ്ടെന്ന് വെച്ചാല്‍ തീര്‍ന്നെന്നും അദ്ദേഹം പറയുന്നു. താന്‍ പക്ഷെ കരുതിയത് മോഹന്‍ലാല്‍ എന്ന നടനെ കണ്ടെങ്കിലും രാജു പഠിക്കുമെന്നായിരുന്നു. എന്നാലതുണ്ടായില്ല. ലാല്‍ സാറിന് ഒരു രീതിയുണ്ടെല്ലാ കാര്യങ്ങള്‍ക്കും. അത് നമുക്ക് അംഗീകരിക്കാന്‍ കഴിയുന്ന രീതികളാണെന്നും അദ്ദേഹം തുറന്നുപറയുന്നു.

തുടക്കത്തില്‍ സിംഹാസനം ചിത്രം നാടുവാഴികള്‍ എന്ന മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ട് ചെയ്യാനായിരുന്നു ഉദ്ദേശം. പക്ഷെ തിരക്കഥകൃത്ത് എസ്എന്‍ സ്വാമിയും തമ്മിലുള്ള ഈഗോ പ്രശ്നം കാരണം അത് നടക്കാതെ പോവുകയായിരുന്നെന്നും ചന്ദ്രകുമാര്‍ വെളിപ്പെടുത്തി.

തനിക്ക് ഇഷ്ടമില്ലാത്ത യുവതാരമാണ് ശ്രീനാഥ് ഭാസി. താരത്തിന്റെ സ്വഭാവം തനിക്ക് തീരെ ഇഷ്ടമല്ലെന്നും ചന്ദ്രകുമാര്‍ തുറന്നടിക്കു. തന്റെ അടുത്തൊക്കെ ഇത്തരം പെരുമാറ്റങ്ങളുമായി വന്നാല്‍ എടുത്ത് തറയില്‍ അടിക്കുമെന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്.

Advertisement