ബാലയ്യയുടെ ഭാഗ്യതാരമായി മാറി ഹണി റോസ്; അടുത്ത ചിത്രത്തിലും ബാലയ്യയ്ക്ക് നായികയായി ഹണി റോസ് തന്നെ!

921

വര്‍ഷങ്ങളായി മലയാള സിനിമയിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന താരസുന്ദരിയാണ് ഹണി റോസ്. വിനിയന്‍ സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തിയത്.

മോഡേന്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിയിച്ചിരുന്നു.

Advertisements

നിരവധി സൂപ്പര്‍ഹിറ്റ് സിനിമളില്‍ നായികയായും സഹനടിയായും എല്ലാം ഹണിറോസ് തിളങ്ങിയിട്ടുണ്ട്. വസ്ത്ര ധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. അതേ സമയംമലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു സ്ഥാനെ നേടി എടുത്തിയിരിക്കുകയാണ് ഹണി റോസ്.

ALSO READ- വിവാഹത്തിന് മുന്‍പ് തന്നെ ജയറാം കുടുംബത്തിലെ ഒരംഗമായി തരിണി; പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ്; വീഡിയോ വൈറല്‍!

തെലുങ്കിലെ സൂപ്പര്‍ താരായ ബാലയ്യയുടെ നായിക ആയിട്ടായിരുന്നു ഹണി റോസിന്റെ തെലുങ്കിലേക്കുള്ള തിരിച്ചുവരവ്. വീര സിംഹ റെഡ്ഡിയെന്ന ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ചിത്രത്തിലെ ഹണി റോസിന്റെ പ്രകടനവും ഏറെ കയ്യടി നേടിയിരുന്നു. ചിത്രത്തിന്റെ വിജയം സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയും ഹണിറോസും ഷാംപെയ്ന്‍ നുകര്‍ന്നുകൊണ്ട് ആഘോഷിച്ചത് ആരാധകരും ഏറ്റെടുത്തിരുന്നു.

ALSO READ- ഗര്‍ഭിണിയാണെന്ന് വെച്ച് ഡാന്‍സ് ഉപേക്ഷിക്കാന്‍ വയ്യ; സ്റ്റേജില്‍ ഗംഭീരമായി ചുവടുവെച്ച് തകര്‍ത്തടുക്കി നടി ഷംന കാസിം

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാലയ്യയുടെ ഭാഗ്യ ജോഡിയായിരിക്കുകയാണ് ഹണി റോസ് എന്നാണ്. അടുത്ത ബാലയ്യ ചിത്രത്തിലും ഹണി റോസ് നായികയായി എത്തുന്നുമുണ്ട്.

honey-rose-3

അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുക. നരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് വേദിയിലെത്തിയപ്പോള്‍ സകലരുടെയും കണ്ണുകള്‍ ഹണിയെയായിരുന്നു തേടിയിരുന്നത്.

ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് മികവോടെ അവതരിപ്പിച്ചത്.

Advertisement