മലയാളികളുടെ പ്രിയതാരവും മൊഡലുമൊക്കെയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു ചിത്രം അഡാര്‍ ലവ്-ലൂടെ അരങ്ങേറിയ താരം ലോകമെമ്പാടും ഒറ്റ സീന്‍ കൊണ്ട് വൈറലായിരുന്നു. കണ്ണടച്ച് ഹൃദയം കീഴടക്കിയ താരത്തിന് എന്നാല്‍ പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചില്ല.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം താരത്തിന്റെ ഒരു ചിത്രം റിലീസിനെത്തുകയാണ്. രഞ്ജിത് സങ്കര്‍ ഒരുക്കിയ ‘ഫോര്‍ ഇയേഴ്സ്’ എന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തിയിരിക്കുന്നത്. സിനിമയുടെ പ്രിവ്യു കഴിഞ്ഞദിവസമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ കണ്ട് പൊട്ടിക്കരഞ്ഞിരിക്കുകയാണ് പ്രിയ വാര്യര്‍.
4 ഇയേഴ്സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. കൊച്ചിയില്‍ നടന്ന പ്രിവ്യു ഷോ കണ്ടതിന് ശേഷം താരം കരച്ചിലടക്കാന്‍ പാടുപെട്ടതിന്റെ വീഡിയോ വൈറലാവുകയാണ്. പ്രിയയെ ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദാണ് ആശ്വസിപ്പിച്ചത്.
അതേസമയം, താന്‍ പൊട്ടിക്കരഞ്ഞത് എന്തിനാണ് എന്നും താരം വെളിപ്പടുത്തുന്നുണ്ട്. കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചതെന്നും സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന കഥാപാത്രമെന്നും പ്രിയ പറയുന്നു. ഒരുപാട് സന്തോഷമുണ്ട്. ചെറുപ്പം മുതലുള്ള ആഗ്രഹമാണ് ബിഗ് സ്‌ക്രീനില്‍ എന്നെ കാണുകയെന്നുള്ളത്, അത് കണ്ടപ്പോള്‍ ഭയങ്കരമായി ഇമോഷണലായിപ്പോയി. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് പ്രിയ പറയുന്നു.
ഈ കരച്ചില്‍ എന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ്. വലിയൊരു ഗ്യാപ്പിന് ശേഷം ചെയ്ത സിനിമയാണ്. മലയാളത്തില്‍ നിന്നും നല്ലൊരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. ഇത് എല്ലാവര്‍ക്കും ഇഷ്ടമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിയ പറഞ്ഞു.
ഇനി സിനിമയുടെ പ്രതികരണം അറിയാനായുള്ള കാത്തിരിപ്പിലാണ്. നന്നായി കഷ്ടപ്പെട്ടാണ് ഞാന്‍ അഭിനയിച്ചത്. അതിന് റിസല്‍ട്ടുണ്ടാവുമെന്നാണ് കരുതുന്നത്. കണ്ണിറുക്കല്‍ മാത്രമല്ല പ്രിയയ്ക്ക് നന്നായി അഭിനയിക്കാനും അറിയാമെന്ന് പറയുന്നത് കേട്ടിരുന്നു. അത് നിലനിര്‍ത്താനായുള്ള ശ്രമത്തിലാണ് താനെന്നും താരം പറയുകയാണ്.
അതേസമയം, പ്രിയ വാര്യരെ കാണാന്‍ പോയ സമയത്ത് ഈ ചിത്രത്തിലേക്ക് നായികയാക്കുന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.. ട്രൈയല്‍ എന്ന രീതിയില്‍ ചെയ്ത് നോക്കാം, ശരിയായാലോ എന്ന് പ്രതീക്ഷിച്ചായിരുന്നു പോയത്. പ്രിയയുടെ അഭിനയം കൃത്യമായി നമ്മള്‍ കണ്ടിട്ടില്ല.
ആദ്യം തന്നെ പ്രശ്സതയായതിനാല്‍ വേണ്ടത്ര അവസരങ്ങള്‍ പോലും പ്രിയയ്ക്ക് ലഭിച്ചിരുന്നില്ലെന്നാണ് തോന്നിയതെന്ന് രഞ്ജിത് ശങ്കര്‍ പറയുന്നു. തന്റേതായ രീതിയില്‍ ജീവിതം ആസ്വദിക്കുന്നയാളാണ് പ്രിയ. ഒരു സീന്‍ അഭിനയിച്ച് അയച്ച് തരാനായി പ്രിയയോട് പറഞ്ഞിരുന്നു. അത് കണ്ടപ്പോഴാണ് പ്രിയയെ തന്നെ നായികയാക്കാനായി തീരുമാനിച്ചതെന്നായിരുന്നു സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞത്.