രമിത്തിനെ കൊണ്ട് നാത്തൂനെ വിവാഹം കഴിപ്പിച്ച് സൗപര്‍ണിക; ഗുരുവായൂരില്‍ വച്ച് താലി ചാര്‍ത്തിയ വിശേഷവുമായി താരം

6398

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സൗപര്‍ണിക. വിവാഹശേഷം സീരിയലിനെ ഉപേക്ഷിക്കാത്ത താരം ഇപ്പോഴും സജീവമായി അഭിനയ രംഗത്തുണ്ട്. ഏകദേശം അറുപത്തിയഞ്ച് സീരിയലുകളില്‍ അഭിനയിച്ച സൗപര്‍ണിക പൊന്നൂഞ്ഞാല്‍ എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയായത്. ഭാര്യ എന്ന സീരിയലിലെ ലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ കൈയ്യിലെടുക്കുകയായിരുന്നു താരം.

2013 ല്‍ സൗപര്‍ണിക വിവാഹിതയായി. കോഴിക്കോട് സ്വദേശി സുഭാഷ് ബാലകൃഷ്ണനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. സുഭാഷും പ്രശസ്തനായ നടനാണ്. അമ്മുവിന്റെ അമ്മ സീരിയലിലെ കിരണ്‍ ആയി ഹൃദയം കീഴടക്കിയ താരമാണ് സുഭാഷ്. ഇരുവരുടെയും വിവാഹത്തിന് കാരണക്കാരിയായത് ഒരു സീരിയല്‍ നടിയാണെ്‌നും സൗപര്‍ണിക തന്നെ വെളിപ്പെടുത്തിയിരുന്നു.

Advertisements

സീരിയലിന് പുറമെ സിനിമയിലും സൗപര്‍ണിക തിളങ്ങിയിരുന്നു. അതേസമയം, സൗപര്‍ണ്ണികയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി സബിത നായര്‍. സൗപര്‍ണികയുടെ നാത്തൂന്‍ കൂടിയാണ് സബിത. . സബിതയുടെ ജീവിതത്തിലെ പുത്തന്‍ വിശേഷമാണ് സൗപര്‍ണികയുടെ ആരാധകര്‍ ആഘോഷിക്കുന്നത്.

ALSO READ- ഗായത്രി സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നു; 4 ഇയേഴ്‌സ് പ്രിവ്യു കണ്ട് കരഞ്ഞത് എന്തിനെന്ന് വെളിപ്പെടുത്തി പ്രിയ വാര്യര്‍

സബിതയുടെ വിവാഹം കഴിഞ്ഞെന്ന സന്തോഷമാണ് സൗപര്‍ണിക പങ്കുവെയ്ക്കുന്നത്. ‘രമിത്തേട്ടനും, നാത്തൂനും ഹാപ്പി മാരീഡ് ലൈഫ്’-എന്നാണ് സൗപര്‍ണിക വിവാഹവിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് സബിത നായരും രമിത്തും തമ്മിലുള്ള വിവാഹം നടന്നത്.

അതേസമം, സബിത ഇപ്പോള്‍ മൗനരാഗം പരമ്പരയില്‍ കല്യാണി എന്ന കഥാപാത്രത്തിന്റെ ‘അമ്മ വേഷത്തിലാണ് എത്തുന്നത്. സബിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement