‘നല്ല സുഹൃത്ത്, അതിശയിപ്പിക്കുന്ന അച്ഛന്‍, ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന് നന്ദി’; ഭര്‍ത്താവ് അരുണ്‍ രാഘവിന്റെ പിറന്നാള്‍ ആഘോഷമാക്കി അഞ്ജലിയും സഹതാരങ്ങളും

284

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സ്വാതി നക്ഷത്രം ചോതി, മിസ്സിസ് ഹിറ്റ്ലര്‍ തുടങ്ങിയ ജനപ്രിയ സീരിയലുകളില്‍ കൂടെ പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജലി റാവു. മലയാളം തമിഴ് മിനിസ്‌ക്രീനിലും തമിഴ് സിനിമകളിലും തിളങ്ങുന്ന താരമാണ് അഞ്ജലി റാവു.

വില്ലത്തി വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ഒട്ടേറെ ഹിറ്റ് തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് മുന്‍പേ മോഡലിംഗ് ആരംഭിച്ച താരം മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ സെമി ഫൈനലിസ്റ്റ് ആയിരുന്നു. താരത്തിന്റെ ഭര്‍ത്താവ് അരുണ്‍ രാഘവും പ്രശസ്തമായ നടനാണ്. പൂക്കാലം വരവായ് എന്ന സീരിയലിലെ അഭിമന്യു എന്ന നായകവേഷത്തിലൂടെയാണ് അരുണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.

Advertisements

ഇപ്പോഴിതാ, സീ കേരളം പരമ്പരയിലെ മിസിസ്സ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലെ ഡികെ എന്ന കഥാപാത്രമായി തിളങ്ങുകയാണ് അരുണ്‍. സീരിയലില്‍ കലിപ്പനായ അരുണ്‍ ജീവിതത്തില്‍ സ്‌നേഹനിധിയായ ഭര്‍ത്താവാണ് എന്നാണ് ഭാര്യ അഞ്ജലി പറയുന്നത്.

ALSO READ- രമിത്തിനെ കൊണ്ട് നാത്തൂനെ വിവാഹം കഴിപ്പിച്ച് സൗപര്‍ണിക; ഗുരുവായൂരില്‍ വച്ച് താലി ചാര്‍ത്തിയ വിശേഷവുമായി താരം

അഞ്ജലി റാവു തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അരുണിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ വീഡിയോ വൈറലാവുകയാണ്.


അരുണ്‍ രാഘവിന്റെ ജന്മദിനത്തില്‍ സീരിയലിലെ താരങ്ങളെല്ലാം ചേര്‍ന്ന് ഒരു സര്‍പ്രൈസ് ഒരുക്കിയതിന്റെ വീഡിയോയാണ് വൈറലാകുന്നത്. മിസിസ്സ് ഹിറ്റ്ലറിലെ സഹതാരങ്ങളെല്ലാവരും ചേര്‍ന്നാണ് ആഘോഷമാക്കിയിരിക്കുന്നത്.

നായകന്റെ പിറന്നാള്‍ വരുമ്പോള്‍ ഒട്ടും മോശമാക്കരുതെന്ന് അവര്‍ നേരത്തെ തന്നെ കരുതിയിരുന്നു. ജന്മദിനം ആഘോഷിക്കുന്ന അരുണ്‍ രാഘവിന് കിടിലനൊരു സര്‍പ്രൈസാണ് മിസിസ് ഹിറ്റ്‌ലര്‍ അംഗങ്ങള്‍ ചേര്‍ന്ന് ഒരുക്കിയതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

ALSO READ-ഗായത്രി സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നു; 4 ഇയേഴ്‌സ് പ്രിവ്യു കണ്ട് കരഞ്ഞത് എന്തിനെന്ന് വെളിപ്പെടുത്തി പ്രിയ വാര്യര്‍

അഞ്ജലി അരുണിനെ ബെഡ് റൂമില്‍ കേക്കും മെഴുകുതിരിയുമെല്ലാം കത്തിച്ച് വെച്ചതിന് ശേഷം കൊണ്ട് വരികയായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കൂട്ടുകാര്‍ സര്‍പ്രൈസ് ഒരുക്കിയത് കണ്ട് ആദ്യം ഒന്ന് ഞെട്ടിയ അരുണ്‍ പിന്നീടാണ് തന്റെ ജന്മദിന ആഘോഷമാണ് എന്ന് മനസിലാക്കുന്നത്.

പിന്നീട് കേക്ക് മുറിക്കുകയും എല്ലാവര്‍ക്കും മധുരം പങ്കുവെക്കുകയൊക്കെ ചെയ്യുകയാണ്. ഇതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇതുപങ്കുവെച്ചുകൊണ്ടാണ് അ#്ജലിയുടെ മനം നിറയ്ക്കുന്ന കുറിപ്പ്.

Advertisement