പാവാടയുടെ ഇടയിലൂടെ കയ്യിട്ട് കാലിൽ പിടിച്ച കിളിയുടെ കരണം നോക്കി പൊട്ടിച്ച് രജീഷ വിജയൻ, സംഭവം ഇങ്ങനെ

2738

വളരെ പെട്ടെന്ന് മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രജീഷ വിജയൻ. ബിജു മേനോനും ആസിഫലിയും നായകൻമാരായി എത്തിയ അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയിലൂടെയാണ് രജീഷ വിജയൻ നായികയായി അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തിൽ കൂടി തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് താരം സ്വന്തമാക്കിയിരുന്നു. പിന്നീട് നിരവധി മലയാളം ചിത്രങ്ങളിൽ തകർപ്പൻ പ്രകടനം രജീഷ കാഴ്ച വെച്ചു. പിന്നീട് തമിഴകത്തേക്കും ചേക്കേറിയ രജീഷ അവിടെയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടുകയാണ്.

Advertisements

അവതാരകയായി വന്ന് പിന്നീട് സിനിമയിൽ അരങ്ങേറിയ താരം പിന്നീട് ജൂൺ എന്ന ചിത്രത്തിലും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ജോർജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, ലവ്, കർണൻ(തമിഴ്) എല്ലാം ശരിയാകും, കീടം തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ.

Also Read
‘നല്ല സുഹൃത്ത്, അതിശയിപ്പിക്കുന്ന അച്ഛന്‍, ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന് നന്ദി’; ഭര്‍ത്താവ് അരുണ്‍ രാഘവിന്റെ പിറന്നാള്‍ ആഘോഷമാക്കി അഞ്ജലിയും സഹതാരങ്ങളും

അതേ സമയം മുമ്പ് ഒരിക്കൽ തന്റെ പഠന കാലഘട്ടത്തിൽ ഉണ്ടായ ഒരു അനുഭവം രജീഷ വെളിപ്പെടുത്തിയിരുന്നു ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രജിഷ വിജയൻ അന്ന് തുറന്നു പറച്ചിൽ നടത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു രജീഷ വിജയൻ അന്ന്.

പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത്, വൈകിട്ട് നാലു മണിക്ക് വീട്ടിലേക്ക് തിരികെ പോകാനുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്. വൈകുന്നേരം ആയതിനാലും സ്‌കൂളുകൾ ഒരുമിച്ച് വിടുന്നതിനാൽ കേറിയ ബസിൽ നല്ല തിരക്കായിരുന്നു. താൻ കേറിയ ബസിന്റെ വാതിലിന്റെ അടുത്തായി ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന കൊച്ചു കുട്ടി കമ്പിയിൽ പിടിച്ചു നിൽപ്പുണ്ടായിരുന്നു.

ബസിന്റെ സ്റ്റെപ്പിൽ കിളിയും നിൽക്കുന്നുണ്ട്. തിരക്കുള്ള ബസിൽ കമ്പിയിൽ പിടിച്ചു ആ കൊച്ചു പെൺകുട്ടി പേടിച്ചു നിൽക്കുന്ന കണ്ടപ്പോളാണ് താൻ ശ്രദ്ധിച്ചതെന്നും, സ്റ്റെപ്പിൽ നിൽക്കുന്ന കിളി കമ്പിക്ക് ഇടയിൽ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലിൽ തൊട്ടുകൊണ്ട് ഇരിക്കുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ആ കൊച്ചു കുട്ടി പകച്ചു നിൽകുകയിരുന്നു.

കുട്ടി നിൽക്കുന്നതിന്റെ അടുത്ത് സീറ്റിൽ ആന്റിമാർ അടക്കം ഇ കാര്യങ്ങൾ കാണുന്നുണ്ടെങ്കിലും അവർ അതിന് എതിരെ പ്രതികരിച്ചില്ലന്നും എന്നാൽ താൻ അയാളോട് ദേഷ്യപെട്ടന്നും താരം പറയുന്നു. തന്റെ ശബ്ദം ഉയർന്നപ്പോൾ ഒന്നും അറിയാതെ പോലെ ആ കിളി പെരുമാറി തന്നോട് ദേഷ്യപ്പെട്ടോണ്ട് വന്നപ്പോൾ കരണം നോക്കി ഒരണം കൊടുത്തെന്നും രജീഷ പറയുന്നു.

Also Read
രമിത്തിനെ കൊണ്ട് നാത്തൂനെ വിവാഹം കഴിപ്പിച്ച് സൗപര്‍ണിക; ഗുരുവായൂരില്‍ വച്ച് താലി ചാര്‍ത്തിയ വിശേഷവുമായി താരം

പിന്നീട് ആളുകൾ അയാളെ ബസിൽ നിന്നും ഇറക്കി വിട്ടെന്നും ബസ് ആ കുട്ടിയുടെ സ്റ്റോപ്പിൽ എത്തിയപ്പോൾ കുഞ്ഞിനെ ഇങ്ങനെ ഒറ്റക്ക് എങ്ങും വിടരുതെന്ന് അമ്മയോട് പറഞ്ഞെന്നും രജീഷ കൂട്ടിച്ചേർത്തു. അത സമയം മലയൻകുഞ്ഞ് ആണ് രജീഷയുടെതായി ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം. ഫഹദ് ഫാസിൽ നായകനായി എത്തിയ ഈ സിനിമയിൽ മികച്ച പ്രകടനമാണ് രജീഷ കാഴ്ച വെച്ചത്.

Advertisement