സര്‍ജറിക്ക് ശേഷം മരണം ഉറപ്പിച്ചു; ഭര്‍ത്താവിനും മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമായി മൂന്ന് വീഡിയോകള്‍ ഫോണില്‍ സേവ് ചെയ്തിരുന്നെന്ന് വെളിപ്പെടുത്തി രശ്മി ബോബന്‍

1390

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സൂപരിചിതയായ താരമാണ് സിനിമാ സീരില്‍ നടി രശ്മു ബോബന്‍. ഒരു അവതാരകയായി എത്തി പിന്നീട് സീരിയലുകളിലേക്കും സിനിമകളിലേക്കും കടന്നു വന്നാമ് രംശ്മി ബോബന്‍ മലയാളികളുടെ പ്രിയം നേടിയെടുത്തത്.

സംവിധായകന്‍ ബോബന്‍ സാമുവല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ രശ്മി വിശേഷങ്ങള്‍ക്ക് ഒപ്പം ഇടയ്ക്കിടെ തന്റെ ചില ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. മനസിനക്കരെ അടക്കം നിരവധി സിനിമകളില്‍ രശ്മി സഹനടിയായി തിളങ്ങിയിട്ടുണ്ട്.

Advertisements

ജ്വാലയായി എന്ന പരമ്ബരയിലൂടെയാണ് രശ്മിയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ഈ പരമ്പര അവസാനിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ രശ്മി അഭിനയിച്ച് തകര്‍ത്ത കഥാപാത്രം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. 35 വയസുകാരി സ്ത്രീയായിട്ടാണ് ജ്വാലയായില്‍ രശ്മി അഭിനയിച്ചത്. അന്ന് അഭിനയിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ 19വയസ് പ്രായം മാത്രമെ രശ്മിക്ക് ഉണ്ടായിരുന്നുള്ളു.

ALSO READ- ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കുടിക്കാന്‍ തന്നത് ഗോമൂത്രം; മുഖത്ത് തേയ്ക്കാന്‍ ചാണകവും; അരവിന്ദ് സിങിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നിത്യ ദാസ്

ഒടുവില്‍ മനസിനക്കരെ എന്ന സിനിമയിലൂടെ താരം ബിഗ് സ്‌ക്രീനിലേയ്ക്ക് എത്തുകയായിരുന്നു. അച്ചുവിന്റെ അമ്മ, രസതന്ത്രം , ബാബ കല്യാണി, ജൂലൈ 4, നസ്രാണി തുടങ്ങി ഏകദേശം അറുപതോളം കുറെയധികം സിനിമകളുടെ ഭാഗമാകാനും രശ്മിക്ക് കഴിഞ്ഞു. ഇപ്പോഴിതാ രശ്മി പറയാം നേടാം എന്ന അമൃത ടിവിയിലെ ടെലിവിഷന്‍ ഷോയില്‍ എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

തന്റെ ഭര്‍ത്താവായ ബോബന്‍ സാമുവേലിനെ കമ്ടുമുട്ടിയത് സീരിയലിലെ അസിസ്ന്റായി വന്നപ്പോഴാണെന്നും താരം പറയുന്നു. ബോബന്‍ സാമുവേലുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. ഏകദേശം നാലു മാസങ്ങള്‍ കൊണ്ട് വിവാഹം നടന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍ മക്കളമുണ്ട്. ഇപ്പോഴിതാ താരം താന്‍ മ രണ ത്തെ മുഖാമുഖം കണ്ട അനുബവം വെളിപ്പെടുത്തുകയാണ്.

ALSO READ-സായ് പല്ലവിയെ തന്റെ നായികയായി വേണ്ട; ഒപ്പം അഭിനയിക്കില്ലെന്ന് തുറന്നടിച്ച് പവന്‍ കല്യാണ്‍; കാരണം ഇതാണ്

ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് തനിക്ക് ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു. മുന്‍പ് പല സര്‍ജറികള്‍ക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ടെങ്കിലും അപ്പോഴോക്കെ ഞാന്‍ ഒരു സൂപ്പര്‍ സ്ര്ട്രോങ്ങായി നില നിന്നു എന്നാല്‍ പിന്നീട് ഒരു സര്‍ജറി വന്ന സമയത്ത് ഇമോഷണലി ഞാന്‍ വളരെ ഡൗണായന്നും ഈ സര്‍ജറിക്കു ശേഷം താന്‍ തിരിച്ചു വരില്ലെന്ന് ആയിരുന്നു ചിന്തിച്ചിരുന്നതെന്നും രശ്മി പറയുന്നു. തന്റെ മരണം അടുത്തു എന്നൊക്കെ ആ സമയത്ത് തോന്നിയിരുന്നു.

ഇതോടെ തന്റെ മരണശേഷം കാണാനായി തന്റെ അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും ഭര്‍ത്താവിനും ഒക്കെയായി മൂന്നു വീഡിയോകള്‍ ഫോണില്‍ ചെയ്തു വച്ചിരുന്നു. എന്നിട്ട് തന്റെ മൂത്ത മകന് ഫോണിന്റെ പാസ്‌വേഡ് പറഞ്ഞു കൊടുത്തു. ഓപ്പറേഷന്‍ കഴിഞ്ഞിട്ട് അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇത് മോന്‍ അച്ഛനും അച്ചാച്ഛനും എല്ലാം അയച്ചുകൊടുക്കണമെന്നാണ് അവനെ ഏല്‍പ്പിച്ചതെന്നും രശ്മി പറയുന്നു.

ഏറെ വിഷമത്തോടെയാണ് സര്‍ജറിക്കായി പോയത്. സര്‍ജറിക്കു ശേഷം മരുന്നിന്റെ സെഡേഷന്‍ വിട്ടപ്പോള്‍ ആദ്യം താന്‍ അന്വേഷിച്ചത് ഫോണായിരുന്നു. അതില്‍ നിന്ന് ആ മൂന്നു വീഡിയോസും താന്‍ ഉടനെ ഡിലീറ്റ് ചെയ്തു കളയുകയായിരുന്നു എന്നും രശ്മി പറയുന്നു. അതേസമയം, പിന്നീട് ഈ കാര്യം ഓര്‍ത്തു ചിരിക്കുകയാണ് ചെയ്തതെന്നും രശ്മി പറയുന്നുണ്ട്.

Advertisement