ഇന്ത്യയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളത്തിലും, ബോളിവുഡിലും ഹിറ്റ് സിനിമകൾ ഒരുക്കിയിരിക്കുന്ന അദ്ദേഹം ഈയിടെയായി അധികം സിനിമകളൊന്നു ചെയ്യാറില്ല. 80 കളിലും, 90 കളിലും പ്രിയദർശൻ മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്നത് നിരവധി ഹിറ്റ് സിനിമകളാണ്. ആ ചിത്രങ്ങൾക്കെല്ലാം തന്നെ ഈ കാലഘട്ടത്തിലും പ്രസക്തി ഉണ്ടെന്നുള്ളതാണ് വാസ്തവം.
മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകൾ പ്രിയദർശൻ ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. ഇതിൽ ചിലതെല്ലാം പരാജയപ്പെട്ടെങ്കിലും, മറ്റ് ചിലത് ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ബോളിവുഡിലെ കിങ്ഖാനെ വരെ നായകനാക്കി കൊണ്ട് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് പ്രിയൻ. ഇപ്പോഴിതാ കൈരളിയിലെ ജെബി ജംഗ്ഷനിൽ പങ്കെടുക്കുമ്പോൾ പ്രിയദർശൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കിൽ എനിക്ക് തോന്നിയത് രണ്ടേ രണ്ടു മൈനസേ ഉള്ളു എന്നാണ്. ഒന്ന് മോഹൻലാലും മറ്റേത് ശോഭനയും. ബൂൽ ബുലയ്യ ടെക്നിക്കലിയും അല്ലാതെയും മികച്ചു നിൽക്കുന്ന സിനിമയാണ് ബുൽബുല്ലയ. റീമേക്കുകൾക്ക് പിന്നാലെ മാത്രം പോകുന്ന വ്യക്തിയല്ല ഞാൻ. മാലമാൽ വീക്കിലി എന്ന സിനിമ ഞാൻ എഴുതിയതാണ്. അതൊരു റീമേക്ക് അല്ല. ഞാൻ ഇപ്പോൾ ചെയ്യുന്ന രണ്ടു സിനിമകളും റീമേക്കുകൾ അല്ല. കാരണം ഇനി റീമേക്കുകൾ ഇല്ല.
പലരും എന്നോട് ആ സിനിമ ചെയ്യൂ എന്നൊക്കെ പറയാറുണ്ട്. പക്ഷെ അങ്ങനെ ചെയ്യാൻ പറ്റില്ല. കിരീടം സിനിമയുടെ ഒറിജിനൽ കാണിച്ചപ്പോൾ എല്ലാ നടന്മാരും വേണ്ടെന്ന് പറഞ്ഞു,’ ‘അവസാനം ജാക്കി ഷ്രോഫിനെ കൊണ്ട് ചെയ്യിച്ചു. ആൾക്ക് പണം കിട്ടിയാൽ എന്ത് റോളെന്ന് പോലും ചോദിക്കില്ല. സിനിമ ഇറങ്ങിയ കഴിഞ്ഞപ്പോഴാണ് അനിൽ കപൂർ അടക്കമുള്ളവർ വന്ന് നിങ്ങൾ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് എന്ന് ചോദിക്കുന്നത്. അത് എങ്ങനെ അഡാപ്റ്റ് ചെയ്യുന്നു എന്നതിലാണ്. അല്ലാതെ ഒരു മലയാള സിനിമ അതുപോലെ കൊണ്ടുപോയി ഹിന്ദിയിൽ എടുത്താൽ കാര്യമില്ല. അത് വിജയിക്കില്ല. അവിടത്തെ കൾച്ചറും കാര്യങ്ങളുമൊക്കെ അഡാപ്റ്റ് ചെയ്യണം.

അതേസമയം, ഇന്ത്യയിലെ റീമേക്ക് സിനിമകൾ എല്ലാം പരാജയമാണെന്ന് പ്രിയദർശൻ ഇൗയടുത്തു കൂടി പറഞ്ഞിരുന്നു. അതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഒന്ന് സംസ്‌കാരത്തിലുണ്ടാകുന്ന വ്യത്യാസവും നമ്മുടെ താരങ്ങളുടെ അഭിനയവുമാണ്. അക്ഷയ് കുമാറിന് ഒരിക്കലും മോഹൻലാലിനെ പോലെ അഭിനയിക്കാൻ കഴിയില്ലെന്നാണ് പ്രിയദർശൻ പറയുന്നത്.









