ജീവിതത്തിലെ വലിയ സന്തോഷം; ഗോപി സുന്ദറിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് പുണ്യ പ്രദീപ്

6224

സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് പുണ്യ പ്രദീപ്. ഇതിൽ എത്തിയതിന് ശേഷം പൂപ്പി എന്നാണ് ആരാധകരും താരത്തെ വിളിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷത്തെ കുറിച്ചാണ് പുണ്യ പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയത്.

Advertisements

ഗോപി സുന്ദറിനെ പോലെ ഇന്ത്യ അറിയപ്പെടുന്ന സംഗീതജ്ഞനൊപ്പം സ്വിറ്റ്സർലാന്റിൽ ഒരു മ്യൂസിക് ഷോ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പുണ്യ. ആ ഷോയിലെ പല ചിത്രങ്ങളും, ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും ഗായിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന് താഴെ ആശംസ അറിയിച്ച് പുണ്യയുടെ ആരാധകരും എത്തി.

also read
ആ കഥാപാത്രത്തിന്റെ മരണത്തോടെ കുടുംബവിളക്ക് അവസാനിക്കുന്നു ; സങ്കടത്തോടെ പ്രേക്ഷകര്‍
അതേസമയം ഒരിക്കൽ ഷോയിൽ വെച്ച് തന്റെ ജീവിത കഥ പുണ്യ പറഞ്ഞിരുന്നു. ജീവിതത്തിൽ ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ള ആളാണ് പുണ്യ. അച്ഛന്റെ വേർപാട്, അമ്മയ്ക്ക് അപകടം പറ്റിയത് ഇതെല്ലാം പുണ്യയെ തളർത്തി. പുണ്യയെ അടുത്തറിയുന്നവർക്കും അത് നന്നായി അറിയാം.

സരിഗമപ എന്ന റിയാലിറ്റി ഷോയിൽ നടി ഭാവന അതിഥിയായി എത്തിയപ്പോഴാണ് പുണ്യ ഷോയിൽ വെച്ച് തന്റെ ജീവിത കഥ പറഞ്ഞത്. ഇത് അവിടെയുള്ള എല്ലാവരെയും വേദനിപ്പിച്ചു.

also read
എട്ടാം ക്ലാസ് മുതല്‍ കുടുംബത്തെ നോക്കി തുടങ്ങിയതാണ് ഞാന്‍, അവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഇത്ര സങ്കടം ഉണ്ടാവില്ലായിരുന്നു; അനുമോള്‍ പറയുന്നു
2002ൽ ആണ് പുണ്യയുടെ അച്ഛൻ ഹൃദയാഘാതം വന്ന് മരിക്കുന്നത്. ഇതിന് ശേഷം അമ്മയായിരുന്നു എല്ലാം, പിന്നീട് അമ്മ വീട്ടുക്കാരും അച്ഛൻ വീട്ടുക്കാരും കൈയ്യൊഴിഞ്ഞു. ഇതോടെ ഉള്ള പണം കൊണ്ട് സ്വന്തമായി ഒരു വീട് വാങ്ങി, ഇതിനിടെയാണ് പുണ്യയുടെ അമ്മയ്ക്ക് അപകടം പറ്റിയതും കിടപ്പിലായതും.

2009ൽ പുണ്യയുടെ അമ്മ വീണ്ടും വിവാഹിതയായ , അങ്ങനെ ഒരു അച്ഛനെ കിട്ടി. ആ അച്ഛനാണ് പിന്നീട് തന്നെ സംഗീത ലോകത്തേക്ക് കൈ പിടിച്ചുയർത്തിയത് എന്ന് പുണ്യ പറഞ്ഞിരുന്നു. അതിനു മുമ്പ് അപ്പുറത്തെ വീട്ടിലെ ചേച്ചിയെ പാട്ട് പഠിപ്പിക്കുന്നത് കേട്ടാണ് പുണ്യ പാട്ട് പഠിച്ചത്.

Advertisement