സിനിമ റിലീസിന് മുന്‍പ് നോക്കിയാല്‍ ദുല്‍ഖര്‍ വിറയ്ക്കുന്നത് കാണാം, അത്രയ്ക്കും ടെന്‍ഷനില്‍ ആയിരിക്കും ; ഫഹദ് ഫാസില്‍

179

തെന്നിന്ത്യയെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടനാണ് ഫഹദ് ഫാസിൽ. ഒത്തിരി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും താരം പബ്ലിക് പ്ളാറ്റ് ഫോമുകളിൽ സജീവം അല്ല. മാത്രമല്ല അഭിമുഖങ്ങളും സോഷ്യൽമീഡിയ ആക്ടിവിറ്റിയും എല്ലാം വളരെ കുറവാണ്. ഇപ്പോഴിതാ താരം നേരത്തെ നൽകിയ അഭിമുഖത്തിൽ ദുൽഖറിനെ കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Advertisements

ദുൽഖർ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും എനിക്ക് ദുൽഖറിന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമ ചാർളി ആണെന്ന് ഫഹദ് പറഞ്ഞു. ഇത് ഞാൻ ദുൽഖറിനോട് തന്നെ പറഞ്ഞിരുന്നു. ചാർളിയിലെ ദുൽഖറിന്റെ ബോഡി ലാംഗ്വേജ്, ദുൽഖർ അത് പ്രെസെന്റ് ചെയ്തിരിക്കുന്ന രീതിയെല്ലാം ഒത്തിരി ഇഷ്ടമാണ്.

also read
ജീവിതത്തിലെ വലിയ സന്തോഷം; ഗോപി സുന്ദറിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് പുണ്യ പ്രദീപ്
ദുൽഖറിന്റെ ഒറു സിനിമ റിലീസ് ചെയ്യുന്നതിന്റെ തല്ലേന്ന് നോക്കിയാൽ അവൻ വിറയ്ക്കുന്നത് കാണാമെന്നും നടൻ പറയുന്നു. അത് ചെയ്തത് ശരിയായോ, ഇത് ചെയ്തത് ശരിയായോ അങ്ങിനെയുള്ള ഒരുപാട് ടെൻഷൻ ദുൽഖറിന് ഉണ്ടാവാറുണ്ട്. മാത്രമല്ല തന്റെ കഥാപാത്രം നന്നാവാൻ വേണ്ടി നന്നായി കഷ്ടപ്പെടുന്ന ആളാണ് ദുൽഖർ. അദ്ദേഹം നല്ലൊരു വ്യക്തിയാണ്. ഒരുപക്ഷെ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതിൽ കൂടുതലും അടിപൊളി ആണ് ദുൽഖർ ഫഹദ് പറഞ്ഞു.

പിന്നാലെ ദുൽഖറിന്റെ കുടുംബവും തന്റെ കുടുംബവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും നടൻ അഭിമുഖത്തിൽ സംസാരിച്ചു. ഒൻപതു വയസു മുതൽ അദ്ദേഹത്തെ അറിയാം, എന്റെ ഭാര്യയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ദുൽഖറിന്റെ ഭാര്യ ആണെന്നും ഫഹദ് പറഞ്ഞു.

 

Advertisement