പേരില്ലാത്ത ഈ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ അതിയായ സന്തോഷം; ഗംഭീര മേയ്‌ക്കോവറില്‍ ടൊവിനോ തോമസ്; ആളെ മനസിലായില്ലല്ലോ എന്ന് ആരാധകര്‍!

130

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവീനോ തോമസ്. ചെറിയ ചെറിയ വേഷങ്ങള്‍ ചെയത് തുടങ്ങി പിന്നീട് മലയാള സിനിമയിലെ യുവ സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് ടൊവിനോ തോമസ്. അഭിനയത്തിനോടുള്ള ആഗ്രഹവും വര്‍ഷങ്ങളായുള്ള കഠിന പ്രയത്നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയില്‍ എത്തിച്ചത്.

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്. താരതമ്യേന ചെറിയ വേഷങ്ങളിലൂടെയായിരുന്നു ടോവിനോ തോമസിന്റെ തുടക്കം. പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു.

Advertisements

താരത്തിന്റെ പുതിയ ചിത്രമാണ് ‘അദൃശ്യ ജാലകങ്ങള്‍’. ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഡോ.ബിജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയത് സോഷ്യല്‍മീഡിയ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

ALSO READ- ‘ഞാന്‍ വായ് നോക്കും, വായ് നോക്കുന്നത് എന്റെ ഹോബി ആണ്; പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍’; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ സുധീര്‍

ആളെ തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഒരു മേയ്‌ക്കോവറാണ് താരത്തിന് നടത്തിയിരിക്കുന്നത്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെ ആദ്യ ഗ്ലിംസ് ഇതാ. ഡോക്ടര്‍ ബിജുവിന്റെ, പേരില്ലാത്ത ഈ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ അതിയായ സന്തോഷം.’

‘അദ്ദേഹത്തോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണിത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തില്‍ വേരൂന്നിയ സിനിമ.’- താരം പ്രതികരിക്കുന്നതിങ്ങനെ.

ALSO READ- പാട്ടെന്നൊക്കെ പറഞ്ഞാല്‍ ബോളിവുഡ് പാട്ടുകളാണ്; തെന്നിന്ത്യന്‍ പാട്ടുകളില്‍ മാസും മസാലയും മാത്രം; വിവാദം കത്തിച്ച് രശ്മിക; വന്ന വഴി മറക്കരുതെന്ന് ആരാധകര്‍

‘ഈ സിനിമയിലെ സാമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയത്തില്‍ തട്ടുകയും ചിന്തിപ്പിക്കുകയും ചെയ്യും.’

‘പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഇത്രയും മൂല്യവത്തായ ചിത്രത്തിന് വേണ്ടി ഒന്നിച്ച അദൃശ്യ ജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനെയും ഹൃദയത്തോട് ചേര്‍ക്കുന്നു.’ -ടൊവിനോ കുറിക്കുന്നതിങ്ങനെ.

Advertisement