‘ഞാന്‍ വായ് നോക്കും, വായ് നോക്കുന്നത് എന്റെ ഹോബി ആണ്; പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍’; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ സുധീര്‍

431

സിനിമ നടനായും സീരിയല്‍ നടനായും അഭനയിച്ച സുധീര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. മിക്ക സിനിമകളിലും വില്ലന്‍ റോളില്‍ എത്തിയ സുധീര്‍ മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയേക്കാള്‍ ഏറെ നാടകീയമായിരുന്നു നടന്‍ സുധീറിന്റെ വ്യക്തി ജീവിതം.

മനക്കരുത്ത് കൊണ്ട് ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലെത്തിയ സുധീര്‍ ഇന്ന് മറ്റുള്ളവര്‍ക്കും പ്രചോദനമാണ്. മുമ്പ് തന്റെ ഭാര്യ പ്രിയയെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. മക്കളില്ലാത്ത ബന്ധുക്കള്‍ക്കായി തന്റെ ഭാര്യയുടെ എഗ്ഗ് നല്കിയതിനെക്കുറിച്ചായിരുന്നു സുധീര്‍ തുറന്ന് പറഞ്ഞത്.

Advertisements

ഇപ്പോഴിതാ നടന്‍ സുധീര്‍ സുകുമാരന്റെ പുതിയ അഭിമുഖത്തിലെ വാക്കുകള്‍ വിവാദത്തിലായിരിക്കുകയാണ്. ഓണ്‍ലൈന്‍ ചാനലായ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്

ALSO READ- പാട്ടെന്നൊക്കെ പറഞ്ഞാല്‍ ബോളിവുഡ് പാട്ടുകളാണ്; തെന്നിന്ത്യന്‍ പാട്ടുകളില്‍ മാസും മസാലയും മാത്രം; വിവാദം കത്തിച്ച് രശ്മിക; വന്ന വഴി മറക്കരുതെന്ന് ആരാധകര്‍

‘നല്ല ഡ്രസ് ഇട്ടുകൊണ്ട് പോയാല്‍ ഞാന്‍ വായ് നോക്കും. വായ് നോക്കുന്നത് എന്റെ ഹോബി ആണ്. നിങ്ങള്‍ എന്തിനാണ് നന്നായി ഡ്രസ് ചെയ്യുന്നത്? എന്തിനാണ് ലിപ്സ്റ്റിക് ഇടുന്നത്? നിങ്ങള്‍ക്ക് പര്‍ദ്ദ ഇട്ട് നടന്നാല്‍ പോരെ? പെണ്ണുങ്ങള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാനാണ്’- എന്ന താരത്തിന്റെ പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്.

ഒരു പെണ്ണ് ഒരുങ്ങിവന്നാല്‍ മറ്റൊരു പെണ്ണിന് അസൂയ മാത്രമേ ഉണ്ടാകുകയുള്ളൂ. കൊള്ളാം നന്നായിട്ടുണ്ടെന്ന് പറഞ്ഞാലും പെണ്ണിന്റെ ഉള്ളില്‍ അസൂയ ആയിരിക്കും. പെണ്ണെന്നാല്‍ അതാണെന്നാണ് തന്റെഅഭിപ്രായമെന്നും താരം പറഞ്ഞു.

ALSO READ- നടക്കാത്ത ഒരു ആഗ്രഹം ബാക്കി വെച്ചിട്ടാണ് പ്രേംനസീർ ഈ ഭൂമി വിട്ടു പോയത്, അതിന് കാരണക്കാരൻ ഇന്നത്തെ ഒരു സൂപ്പർസ്റ്റാർ: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഒരു പെണ്‍ ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ലെങ്കിലും ആണിന് ഇഷ്ടമാണ്. എന്നെ പോലെയുള്ള വായിനോക്കികള്‍ അത് നോക്കും അത് ആസ്വദിക്കും’ എന്നാണ് താരം പ്രതികരിച്ചത്. ആണ് പെണ്ണിന്റെ സൗന്ദര്യം ആസ്വദിച്ചില്ലെങ്കില്‍ പിന്നെ പെണ്ണില്ല. അങ്ങനെ വായിനോക്കുമ്പോള്‍ താന്‍ എന്ത് വായിനോക്കിയാണെന്ന് ആളുകള്‍ പറയാറുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അതേസമം, താരത്തിന്റെ പരാമര്‍ശം വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.നിരവധി പേര്‍ താരത്തിനെ വിമര്‍ശിച്ച് രംഗത്തെത്തി.

Advertisement