പരിഹാസങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരം! പുതിയ വീടും സ്ഥലവും ആരാധകർക്ക് കാണിച്ച് കൊടുത്ത് ഇച്ചാപ്പി ; താമസമാക്കാത്തതിന്റെ കാരണം ഇതാണ്

3887

ഇച്ചാപ്പിയും ഇച്ചാപ്പിയുടെ ലോകവും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. കൃത്രിമത്വം ഇല്ലാത്ത അവതരണ ശൈലികൊണ്ട് ഈ പെൺകുട്ടിയും അവളുടെ ലോകവും നേടിയെടുത്തത് ലക്ഷ കണക്കിന് ആരാധകരെയാണ്.

ആദ്യ കാലങ്ങളിൽ പരിഹാസമായിരുന്നു ഇച്ചാപ്പിയുടെ വീഡിയോകൾക്ക് ലഭിച്ചിരുന്നത് എങ്കിൽ ഇന്ന് പരിഹാസത്തെക്കാളും കൈയ്യടിയാണ് ശ്രീലക്ഷ്മിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്തൊൻപത് വയസ്സുകാരി ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയെ ഫുൾ കൈയ്യിൽ എടുത്തത്.

Advertisements

ALSO READ

എല്ലാം ആരംഭിച്ചിടത്ത് നിന്ന്, എന്റെ വേരുകളിലേക്ക് മടക്കം! ഇതിൽ ഏറ്റവും സന്തോഷിയ്ക്കുന്നത് ഇന്ദ്രജിത്ത് ആയിരിയ്ക്കും ; വിദ്യാരംഭ ദിനത്തിൽ ഒരു പുതിയ കാര്യത്തിന് തുടക്കം കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്

പലരും കളിയാക്കിയിട്ടുള്ളത് ശ്രീലക്ഷ്മിയുടെ വീടിനെകുറിച്ചായിരുന്നു. ഈ ചെറ്റ കുടിലിൽ ആണോ താമസം അതോ സിംപതി നേടാനായിട്ടാണോ ഈ വീട് പശ്ചാത്തലം ആക്കുന്നത് എന്നുതുടങ്ങി നിരവധി ചോദ്യങ്ങൾ ശ്രീലക്ഷ്മി നേരിട്ടിട്ടുണ്ട്. ഒപ്പം കുട്ടിയുടെ ശബ്ദത്തെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകൾ വേറെയും. എന്നാൽ അതിൽ ഒന്നും തളരാതെ ശ്രീലക്ഷ്മി വീഡിയോകൾ ചെയ്തുകൊണ്ടേയിരുന്നു.

കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും ഏക മകൾ ആണ് ഡിഗ്രി വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി. അഞ്ഞൂറ് കെ സബ്‌സ്‌ക്രൈബേർസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ശ്രീലക്ഷ്മി ഇപ്പോൾ. പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ടാണ് ശ്രീലക്ഷ്മിയുടെ പ്രയാണം എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. വീഡിയോയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ശ്രീലക്ഷ്മി ഒരു നല്ല പാട്ടുകാരി കൂടിയാണ്.

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ ഇച്ചാപ്പിയുടെ ഏറ്റവും ഒടുവിലത്തെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ആണ്. പേളി മാണി അടക്കമുള്ള യൂ ട്യൂബർസ് ആണ് ശ്രീലക്ഷ്മിക്ക് ആരാധകർ ആയുള്ളത്. അധികം വൈകാതെ തന്നെ ശ്രീലക്ഷ്മിയെ കാണാൻ ഉള്ള ആഗ്രഹവും അടുത്തിടെ പേളി പങ്കുവച്ചിരുന്നു.

മഴ സമയത്ത് എങ്ങിനെയാണ് ഈ വീട്ടിൽ കഴിയുന്നത്; വീട്ടിൽ വെള്ളം കയറാറുണ്ടോ എന്നുള്ള സംശയങ്ങളും ആളുകൾ ചോദിക്കാറുണ്ട്. മഴപെയ്താലും വീടിനകത്തു കയറില്ല. അതാണ് ആശ്വാസം എന്ന് കഴിഞ്ഞദിവസം ശ്രീലക്ഷ്മി പങ്കുവച്ച വീഡിയയോയിലൂടെ പറഞ്ഞിരുന്നു. മാത്രമല്ല തന്റെ ജീവിതത്തിൽ ഉണ്ടായ മഹാ ദുരന്തത്തെക്കുറിച്ചും ശ്രീലക്ഷ്മി ഒരു വീഡിേേയായിൽ വെളിപ്പെടുത്തിയിരുന്നു.

ഗുജറാത്തിൽ മെക്കാനിക്ക് ആയിരുന്ന തന്റെ അച്ഛൻ നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ വച്ച് അദ്ദേഹത്തെ ആരോ മയക്കുമരുന്ന് കൊടുത്തു മയക്കി കെടത്തി ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും തട്ടികൊണ്ട് പോയി. കൈയ്യിൽ ഒരു തിരിച്ചറിയൽ കാർഡ് മാത്രം ബാക്കിയാക്കി. ഒരു ബാഗും മാത്രം അവിടെ ഇട്ട ശേഷം കള്ളന്മാർ കടന്നു കളഞ്ഞു. ശ്രീലക്ഷ്മിയുടെ ജീവിതം അതോടെയാണ് മാറിമറിയുകയായിരുന്നു എന്നുമാണ് ശ്രീലക്ഷ്മി പറഞ്ഞത്.

ALSO READ

പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ബിഗ്ബജറ്റ് ചിത്രത്തിൽ സൂപ്പർസ്റ്റാറിനെയല്ലേ നായകനാക്കേണ്ടിയിരുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി വിനയൻ

ഉള്ള സൗകര്യത്തിലും താൻ തൃപ്തയാണ് എന്ന് ഇച്ചാപ്പി പറയുന്നത് കേൾക്കുമ്പോൾ ഞങ്ങളുടെ മനസ്സ് നിറയുകയാണ് എന്നാണ് ആരാധകർ അന്ന് കമന്റ് ചെയ്തിരുന്നു. മിക്ക ആളുകളും ശ്രീലക്ഷ്മിയോട് ആവശ്യപ്പെട്ടത് പുതിയ വീട് കാണിക്കാൻ ആയിരുന്നു. ഇത് പ്രകാരം കഴിഞ്ഞ ദിവസം പുതിയ വീടിന്റെ സ്ഥലം ശ്രീലക്ഷ്മി കാണിക്കുകയും ആ വീഡിയോ ട്രെൻഡിങ്ങിൽ ആവുകയും ചെയ്തിരുന്നു.

പണിപൂർത്തിയാക്കിയ വീടിന്റെ ദൃശ്യങ്ങൾ ആണ് ശ്രീലക്ഷമി കാണിച്ചത് എങ്കിലും ഇനിയും ഒരുപാട് പണികൾ ബാക്കിയാണ്. വീടിന്റെ മുറ്റം നിറയെ വെള്ളം കയറികിടക്കുന്നത് കൊണ്ടുതന്നെ അതെല്ലാം ഉയർത്തിയതിന് ശേഷം മാത്രമേ താമസം ഉണ്ടാകൂ എന്നും ശ്രീലക്ഷ്മി പറയുന്നുണ്ട്. എങ്കിലും അധികം വൈകാതെ തന്നെ അതുണ്ടാകും എന്നാണ് ഇച്ചാപ്പി പറയുന്നത്.

Advertisement