എല്ലാം ആരംഭിച്ചിടത്ത് നിന്ന്, എന്റെ വേരുകളിലേക്ക് മടക്കം! ഇതിൽ ഏറ്റവും സന്തോഷിയ്ക്കുന്നത് ഇന്ദ്രജിത്ത് ആയിരിയ്ക്കും ; വിദ്യാരംഭ ദിനത്തിൽ ഒരു പുതിയ കാര്യത്തിന് തുടക്കം കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്

114

വൈകിപ്പോയി എന്ന് കരുതി നമ്മൾ വണ്ടെന്ന് വയ്ക്കുന്ന പല കാര്യങ്ങളും ഉണ്ട്. അല്ലെങ്കിൽ തിരക്കു കാരണം മാറ്റി വയ്ക്കുന്ന പല ആഗ്രഹങ്ങളും ഉണ്ടാകും. പൂർണ്ണിമയെ പോലെ അതിനെല്ലാം വീണ്ടും നമ്മുക്ക് ജീവിതത്തിൽ പ്രാധാന്യം നൽകാൻ അവസരമുണ്ടാകും. ഈ വിദ്യാരംഭ ദിനത്തിൽ പൂർണ്ണിമ ഇന്ദ്രജിത്ത് ഒരു പുതിയ കാര്യത്തിന് തുടക്കം കുറിക്കുകയാണ്.

ചിത്രങ്ങൾക്കൊപ്പം പൂർണ്ണിമ കുറിച്ച വാക്കുകൾ ഇങ്ങിനെയാണ് ‘ഈ വിജയദശമി നാൾ എനിക്ക് ഒരു സുപ്രധാന ദിവസമാണ്! ഒടുവിൽ എന്റെ എല്ലാ തിരിച്ചടികളും/ ഒഴികഴിവുകളും മാറ്റിവെച്ച് ഞാൻ എപ്പോഴും ആഗ്രഹിച്ച ഒരു കാര്യം ചെയ്യാൻ എന്നെത്തന്നെ പ്രേരിപ്പിക്കുകയാണ്. എല്ലാം ആരംഭിച്ചിടത്ത് നിന്ന്, എന്റെ വേരുകളിലേക്ക് മടക്കം. എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പുതുക്കി എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടും കണ്ടെത്തുന്നു…

Advertisements

ALSO READ

പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ബിഗ്ബജറ്റ് ചിത്രത്തിൽ സൂപ്പർസ്റ്റാറിനെയല്ലേ നായകനാക്കേണ്ടിയിരുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി വിനയൻ

‘ഇന്ന് ഞാൻ എന്റെ ജീവിതത്തിലേക്ക് താളം തിരികെ കൊണ്ടുവരുന്നു! ഇന്ന്, ഞാൻ നൃത്തത്തിലേക്ക് മടങ്ങുകയാണ്… എന്റെ സന്തോഷകരമായ ഇടം. ഞാൻ ആവേശഭരിതയാണ്! ഇതിൽ ഏറ്റവും സന്തോഷം ആർക്കാണെന്ന് ഊഹിക്കാമോ? ഇന്ദ്രജിത്തിന് തന്നെ,’ തന്റെ സന്തോഷം പൂർണ്ണിമ വാക്കുകൾ വർണ്ണിക്കുന്നു

ശേഷം വിദ്യാരംഭ ദിനത്തിൽ മുദ്രകൾ പരീക്ഷിക്കുന്ന ചിത്രങ്ങളും പൂർണ്ണിമ പോസ്റ്റ് ചെയ്തിട്ടുണ്ട്. എപ്പോഴും പുതിയതായി എന്തെങ്കിലും പഠിക്കാൻ കൗതുകമുള്ളയാളാണ് പൂർണ്ണിമ. അതിന്റെ ഉദാഹരണമാണ് ഈ കാണുന്ന ചിത്രങ്ങൾ.

താരജാഡകൾ ഇല്ലെന്നു മാത്രമല്ല, പുതിയ ഒരു കഴിവ് സ്വായത്തമാക്കുകയാണ് പൂർണ്ണിമ. നടി മാത്രമല്ല, ഫാഷൻ ഡിസൈനർ കൂടിയായതിനാൽ നെയ്ത്തുകാരിയുടെ കഴിവുകൾ കൂടി പഠിച്ചാൽ അത് തന്റെ കലയെ കൂടുതൽ മിഴിവേകാൻ സഹായകമാവും.

കുടുംബജീവിതത്തിന്റെ തിരക്കുകളിൽ മുഴുകിയ കാലം ഫാഷൻ ഡിസൈനിങ്ങിലേക്ക് തിരിഞ്ഞ പൂർണ്ണിമ ഇന്ദ്രജിത്ത് നെയ്ത്തുകാരിയുടെ റോളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പൂർണ്ണിമയെ സഹായിക്കാൻ നെയ്ത്തുകാരുടെ ഒരു സംഘം ചുറ്റുമുണ്ട്.

ALSO READ

കെട്ടിച്ച് തരില്ലെന്ന് പറഞ്ഞ് ടെൻഷനടിപ്പിച്ച് ഞങ്ങളെ ഒളിച്ചോടിപ്പിച്ചവർ അടുത്തദിവസം ഒന്നായി, പ്രേമിച്ച് ഒളിച്ചോടി പോയി കെട്ടിയ കഥപറഞ്ഞ് ഷാജുവും ചാന്ദ്‌നിയും

ഇക്കഴിഞ്ഞ ഓണത്തിന് പൂർണിമ അവതരിപ്പിച്ച ‘മോഹമല്ലിക’ സാരി ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരന്റെ പേരിലാണ് ഈ സാരികൾ ചെയ്തിട്ടുള്ളത്.

 

നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ പരീക്ഷിക്കാൻ തയ്യാറുള്ള വ്യക്തിയാണ് പൂർണ്ണിമ. തന്റെ പുതിയ ഡിസൈനുകളിലും ഡ്രസ്സിങിലും എല്ലാം അത് പരീക്ഷിക്കാറുമുണ്ട് താരം.

 

Advertisement