‘സുരേഷേട്ടനെയും ഗോകുലിനെയും ഒരുമിച്ചുകണ്ടതില്‍ സന്തോഷം’, നിറകണ്ണുകളോടെ പാപ്പന്‍ കണ്ടിറങ്ങി രാധിക സുരേഷ് ഗോപി

55

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് സുരേഷ് ഗോപി. ഹിറ്റ് ഡയലോഗുകള്‍ സമ്മാനിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ വിജയമായിരുന്നു. നല്ല നടനെന്നതിലേറെ ഒരു നല്ല മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ മറ്റുതാരങ്ങളേക്കാള്‍ ആരാധകര്‍ കുറച്ചധികമുണ്ട് സുരേഷ് ഗോപിക്ക്.

സുരേഷ്‌ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്‍ കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററിലെത്തിയത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രമാണ് പാപ്പന്‍.

Advertisements

കൂടാതെ സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതയും പാപ്പന്‍ എന്ന സിനിമയ്ക്കുണ്ട്. തിയ്യേറ്ററിലെത്തിയ ചിത്രം കാണാന്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം ഭാര്യ രാധികയും എത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സ്‌ക്രീനില്‍ ഗോകുലിനെയും സുരേഷ് ഗോപിയെയും ഒരുമിച്ച് കണ്ടതോടെ രാധികയുടെ കണ്ണുകള്‍ നിറഞ്ഞു. ഇരുവരെയും ഒന്നിച്ച് കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും ജോഷി സാറിനെ പോലെ വലിയൊരു സംവിധായകന്റെ ചിത്രത്തില്‍ ഗോകുലിന് അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി ആണ് കാണുന്നതെന്നും സിനിമ കണ്ട് പുറത്തിറങ്ങിയ ശേഷം രാധിക പ്രതികരിച്ചു.

Also Read: ഒരുമിച്ച് അഭിനയച്ചതിന് പിന്നാലെ ജോൺ എബ്രഹാമും വിദ്യ ബാലനും പ്രണയത്തിലായി? വിദ്യയ്ക്കൊപ്പം അഭിനയിക്കുന്നത് പോലും വിലക്കി ബിപാഷ; കണ്ടാൽ മിണ്ടാറില്ലെന്ന് ഗോസിപ്പ് കോളങ്ങൾ

”ഒത്തിരി നാളുകള്‍ക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവമാണുണ്ടായത്. സുരേഷേട്ടനെയും ഗോകുലിനെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഒത്തിരി സന്തോഷം. ഈശ്വരനോട് ഒത്തിരി നന്ദിയുണ്ട്. അതെന്റെ വലിയൊരു ഭാഗ്യമായി കരുതുന്നു.” എന്ന് രാധിക പ്രതികരിച്ചു.

”ഗോകുലിന് ജോഷി സാറിന്റെ ചിത്രത്തില്‍ എത്താന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. സുരേഷേട്ടന്റെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു പാപ്പനിലേത്. അദ്ദേഹം അത് വളരെ മനോഹരമായി ചെയ്തിട്ടുമുണ്ട്. വളരെയധികം സന്തോഷവും അതോടൊപ്പം എക്‌സൈറ്റഡുമാണ്.” – രാധിക കൂട്ടിച്ചേര്‍ത്തു.

തിയറ്ററില്‍ തന്നെ പോയി എല്ലാവരും സിനിമ കാണണമെന്ന് പറഞ്ഞ രാധിക ആ അനുഭവം വേറെയാണെന്നും എല്ലാവരോടും സ്‌നേഹം മാത്രമെന്നും പറഞ്ഞു. വീട്ടില്‍ സിനിമകളെപ്പറ്റി കൂടുല്‍ സംസാരിക്കാറില്ലെന്നും സെറ്റിലെ അനുഭവങ്ങള്‍ വീട്ടില്‍ വന്നു പറയുക മാത്രമേ ചെയ്യാറുള്ളൂവെന്നും രാധിക പറയുന്നു.

ഗോകുലിന് എന്ത് തെറ്റുകണ്ടാലും പ്രതികരിക്കുന്ന സ്വഭാവമുണ്ട്, എന്നാല്‍ എപ്പോഴും അങ്ങനെ പ്രതികരിക്കാന്‍ നിന്നാല്‍ ശരിയാവില്ലെന്നും എല്ലാവരും ഒരേ കണ്ണില്‍ കാണില്ലെന്നും താന്‍ പറഞ്ഞുകൊടുക്കാറുണ്ടെന്ന് രാധിക പറഞ്ഞു. നമ്മള്‍ നല്ലത് വിചാരിച്ചുപറഞ്ഞാലും എല്ലാവരും അത് നന്നായി എടുക്കണമെന്ന ഇല്ലെന്നും രാധിക കൂട്ടിച്ചേര്‍ത്തു.

Advertisement