കുഞ്ഞ്‌നന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ വേണം ആറുലക്ഷം രൂപ, ചികിത്സ പൂര്‍ണമായും ഏറ്റെടുത്ത് തുണയായെത്തി സുരേഷ് ഗോപി, യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയെന്ന് സോഷ്യല്‍മീഡിയ

81

കേരളക്കരയുടെ ഇഷ്ടതാരമാണ് സുരേഷ് ഗോപി. അഭിനയത്തിലെ വ്യത്യസ്തത താരത്തെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ഒരു നല്ല നടന്‍ മാത്രമല്ല സുരേഷ് ഗോപി, മറിച്ച് ഒരു നല്ല മനുഷ്യസ്‌നേഹിയും രാഷ്ട്രീയ നേതാവും മികച്ച ഗായകനും കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പുതിയ ചിത്രം പാപ്പന്‍ തിയ്യേറ്ററിലെത്തിയത്. ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ സരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ഛനും മകനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

Advertisements

സിനിയ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. തിയ്യേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയ്യേറ്ററുകളിലെ സ്‌ക്രീനില്‍ മക്കളുടെ ജീവന്‍ രക്ഷിക്കാനായി പാപ്പന്‍ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ അതേ സമയം യഥാര്‍ത്ഥ ജീവിതത്തിലും ഒരു കുഞ്ഞു മോളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ടിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി.

Also Read: ഒരുമിച്ച് അഭിനയച്ചതിന് പിന്നാലെ ജോൺ എബ്രഹാമും വിദ്യ ബാലനും പ്രണയത്തിലായി? വിദ്യയ്ക്കൊപ്പം അഭിനയിക്കുന്നത് പോലും വിലക്കി ബിപാഷ; കണ്ടാൽ മിണ്ടാറില്ലെന്ന് ഗോസിപ്പ് കോളങ്ങൾ

സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുള്ള താരത്തെക്കുറിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്. ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ കല്‍പ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകള്‍ നന്ദനയുടെ ജീവനാണ് സുരേഷ് ഗോപി തുണയായി എത്തിയത്.

നന്ദനയ്ക്ക് ദിവസേന അഞ്ചും ആറും തവണ ശരീരത്തില്‍ സൂചിയിറക്കി ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടി വരുന്നുണ്ട്. കുഞ്ഞിന്റെ ഈ ദുരവസ്ഥക്ക് പരിഹാരമായി ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാന്‍ കഴിയുമെന്ന് സന്ദീപ് വാര്യരുടെ കുറിപ്പില്‍ പറയുന്നു.

ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുരുന്നുകളുടെ അവസ്ഥ പാര്‍ലമെന്റ് അംഗമായിരിക്കെ സുരേഷ് ഗോപി സഭയില്‍ അവതരിപ്പിച്ചിരുന്നു. ഈ ഉപകരണത്തിന്റെ പേര് ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്നാണെന്നും ആറ് ലക്ഷം രൂപയാണ് വിലയെന്നും ആ തുക പൂര്‍ണമായും സുരേഷ് ഗോപി വഹിക്കുമെന്നും സന്ദീപ് വാര്യര്‍ കുറിപ്പിലൂടെ പറയുന്നു.

സന്ദീപ് ജി വാര്യര്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

ക്ഷമിക്കണം ഇത് പാപ്പന്റെ റിവ്യൂ അല്ല . ഇന്നലെ പെരിന്തല്‍മണ്ണ വിസ്മയയില്‍ കുടുംബസമേതം പാപ്പന്‍ കണ്ടു . രാവിലെ സുരേഷേട്ടനോട് ഫോണില്‍ ഓള്‍ ദി ബെസ്റ്റ് പറഞ്ഞ് സംസാരിച്ചതിന്റെ ത്രില്ലില്‍ പടം കാണാന്‍ വന്നിരിക്കുകയാണ് എന്റെ ഭാര്യ ഷീജ . സിനിമ തുടങ്ങി . ഹൗസ് ഫുള്‍ ആണ് . പണ്ട് സംഗീതയില്‍ കമ്മീഷണര്‍ കാണാന്‍ പോയ അതേ ആവേശത്തോടെ ഞാന്‍ സീറ്റിന്റെ തുമ്പത്തിരുന്നു. സ്റ്റയിലിഷായി സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി സ്‌ക്രീനില്‍ വരുന്ന നിമിഷം പാപ്പന്‍ എന്ന ടൈറ്റില്‍ തെളിയുന്നു .

തീയേറ്ററില്‍ നിലയ്ക്കാത്ത കരഘോഷം . ഉദ്യോഗജനകമായ കുറ്റാന്വേഷണ കഥ ഊഹിക്കാനൊരു ചെറിയ സൂചന പോലും നല്‍കാതെ മുന്നോട്ട് പോവുകയാണ് . പാപ്പനായി സുരേഷേട്ടനും മൈക്കിളായി ഗോകുലും എല്ലാം അത്യുഗ്രന്‍ പ്രകടനം . ജോഷിയുടെ അനുഭവ സമ്പത്തിന്റെ ബലത്തില്‍ സിനിമ മുന്നോട്ട് പോകവേ രസം കൊല്ലാനായി എന്റെ മൊബൈലിലേക്ക് ആരോ വിളിക്കുന്നു . മൊബൈല്‍ എടുത്ത് നോക്കുമ്പോള്‍ വിളിക്കുന്നത് പാപ്പനാണ് . സാക്ഷാല്‍ സുരേഷ് ഗോപി . ഫോണെടുത്ത് ‘പടം കണ്ട് കൊണ്ടിരിക്കുകയാണ് സുരേഷേട്ടാ’ എന്ന് പറഞ്ഞു . എന്നാല്‍ അത് കേള്‍ക്കാനായിരുന്നില്ല ആ കാള്‍ . ‘സന്ദീപ് , നന്ദനയെ രണ്ടാം തീയതി തിരുവനന്തപുരത്ത് എത്തിക്കാന്‍ കഴിയുമോ എന്ന് ചോദിക്കൂ , അന്ന് ആ മെഷീന്‍ നല്‍കാന്‍ ഞാന്‍ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് ‘

‘ ഇപ്പോ അറിയിക്കാം സുരേഷേട്ടാ ‘ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . നന്ദന .. കല്‍പ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകള്‍ . ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ കുട്ടിയാണ് നന്ദന . ദിവസേന അഞ്ചും ആറും തവണ ശരീരത്തില്‍ സൂചിയിറക്കി ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടി വരുന്ന ഹതഭാഗ്യയായ കുട്ടി . ഈ ദുരവസ്ഥക്ക് പരിഹാരമായി ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാന്‍ കഴിയും . പാര്‍ലമെന്റ് അംഗമായിരിക്കെ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയില്‍ അവതരിപ്പിച്ചിരുന്നു .

Advertisement