എടി, പോടി എന്നൊക്കെ വിളിച്ചത് സിത്താരയെ മാത്രം, പെട്ടെന്ന് ഒരുദിവസം എല്ലാം മാറി; എന്നെ മോശക്കാരനാക്കാന്‍ പോലും ശ്രമിച്ചു; ഇന്നും കാരണമറിയില്ലെന്ന് റഹ്‌മാന്‍

9529

എണ്‍പതുകളില്‍ ആരാധകര്‍ക്ക് ഹരമായി തീര്‍ന്ന താരമായിരുന്നു റഹ്‌മാന്‍. കൗമാരക്കാലത്ത് സിനിമയില്‍ അരങ്ങേറിയ താരത്തിന് പിന്നീടങ്ങോട്ട് ആരാധകരുടെ ഒഴുക്കായിരുന്നു. അന്നത്തെ ചോക്ലേറ്റ് ഹീറോ ആയിരുന്ന റഹ്‌മാന്‍ ഇന്നും അതേ ചെറുപ്പം സൂക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി റഹ്‌മാന്‍ മുംബൈ പോലീസ് ഉള്‍പ്പടെയുള്ള സിനിമകളിലൂടെ വീണ്ടും വിസ്മയിപ്പിച്ചിരുന്നു. യുവത്വകാലത്ത് തന്നെ സൂപ്പര്‍താരമെന്ന ഖ്യാതി താരം നേടിയിരുന്നു.

Advertisements

ശോഭന, രോഹിണി തുടങ്ങിയ നായികമാരോടൊപ്പം ആണ് റഹ്‌മാന്‍ കൂടുതലും അഭിനയിച്ചിട്ടുള്ളത്. താരത്തെ പോലെ തന്നെ നടി സിതാരയും ആരാധകരുടെ പ്രിയങ്കരിയായിരുന്നു. ശാലീന സുന്ദരിയായിരുന്ന സിത്താരയെ പ്രേക്ഷകര്‍ക്ക് ഇന്നും ഏറെ ഇഷ്ടമാണ്.

ALSO READ- നീ നിന്റെ വീട്ടില്‍ പോയി കളിക്കെന്ന് പൊട്ടിത്തെറിച്ച് പേളി; നാട് മുഴുവന്‍ പാര്‍ട്ടിയും പബ്ബുമായി നടക്കുന്നവള്‍ക്ക് എന്ത് യോഗ്യത? മിനിമം ക്വാളിറ്റി വേണമെന്ന് ബഷീര്‍; അ ടി പിടി വൈറല്‍

തനിക്ക് 49 വയസായെന്നും ഇന്നും വിവാഹം വേണമെന്ന് തോന്നിയിട്ടില്ലെന്നും പറയുകയാണ് താരം. അവിവാഹിതയായി തുടരുന്നതിന് കാരണമായി സിത്താര പറയുന്നത് തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഇത്രകാലവും വിവാഹം കഴിക്കാത്തത് അതുകൊണ്ടല്ല, ഒറ്റക്ക് ജീവിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നാണ് സിത്താര പറയുന്നത്.

അന്നത്തെ പ്രണയിതാവ് ആരാണെന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് ആരാണെന്ന് പറയാന്‍ താരം തയ്യാറായിട്ടില്ല. എന്നാല്‍ ആ കാരണത്താല്‍ അല്ല ഞാന്‍ വിവാഹം കഴിക്കാതിരുന്നതെന്നാണ് സിത്താര പറയുന്നത്.

ഇതിനിടെ സിത്താരയുമായി ഉണ്ടായിരുന്ന അടുത്ത സൗഹൃദം നഷ്ടമായതിനെ കുറിച്ച് പറയുകയാണ് റഹ്‌മാന്‍. സിനിമ രംഗത്തും അല്ലാതെയും എല്ലാവരുമായി വളരെ നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ട് താനെന്നാണ് റഹ്‌മാന്‍ പറയുന്നത്.

തന്റെ സെറ്റില്‍ ഉള്ള എല്ലാവരോടും നല്ല അടുപ്പം വെക്കാറുണ്ട്, അത്തരത്തില്‍ നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമായിരുന്നു, എന്റെയൊരു ചേച്ചിയുടെ സ്ഥാനത്താണ് അവരെ കണ്ടിരുന്നതെന്നും പല പ്രതിസന്ധി ഘട്ടങ്ങളിലും താന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും റഹ്‌മാന്‍ പറയുന്നു. താന്‍ എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് സിത്താരയെ മാത്രമായിരുന്നു എന്നും റഹ്‌മാന്‍ വെളിപ്പെടുത്തുകയാണ്.

ALSO READ- തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഇരുത്തി മകളെ മുദ്ര പഠിപ്പിച്ച് നടി ശോഭന; അമ്മയോട് ചേര്‍ന്നിരുന്ന് മുദ്ര പഠിക്കുന്ന സന്തോഷത്തില്‍ നാരായണിയും; വൈറലാവുന്നു

പക്ഷെ പെട്ടെന്ന് ഒരു ദിവസമാണ് എല്ലാം മാറിമറിഞ്ഞത്. എന്താണെന്ന് അറിയില്ല പെട്ടെന്ന് ഒരു ദിവസം മുതല്‍ അവര്‍ വല്ലാതെ മാറി പോയെന്നും തന്നെ മനപ്പൂര്‍വം ഒഴിവാക്കുന്നത് പോലെ തോന്നിയെന്നും റഹ്‌മാന്‍ പറയുന്നു.

എന്താണ് അതിന് കാരണം എന്ന് ഇന്നും അറിയില്ലെന്നാണ് താരം പറയുന്നത്. ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് എന്നെ മോശക്കാരനാക്കാനും സിത്താര ശ്രമിച്ചു. നായകനായിരുന്ന താന്‍ അവരെ തൊട്ടൊന്നും അഭിനയിക്കാന്‍ പാടില്ലെന്ന് വാശി പിടിക്കുകയായിരുന്നു എന്ന് റഹ്‌മാന്‍ പറയുന്നു.

അതേസമയം, അന്ന് തന്റെ നിയന്ത്രണം നഷ്ടമായി, ഏറെ ദേഷ്യക്കാരനായ താനന്ന് സകല നിയന്ത്രണവും വിട്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി. എങ്കിലും എന്താണ് അവര്‍ക്ക് സംഭവിച്ചത്, പെട്ടന്ന് ഇങ്ങനെ മാറാന്‍ കാരണമെന്താണാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല എന്നാണ് റഹ്‌മാന്‍ പറയുന്നത്.

Advertisement