കൈപിടിച്ച് വിവാഹവേദിയിലേക്ക് എത്തിച്ച് വിനീത്; നിറചിരിയോടെ സ്വീകരിച്ച് മോഹന്‍ലാല്‍; ശ്രീനിവാസന്‍ വീണ്ടും പൊതുവേദിയിലേക്ക്; നിറഞ്ഞമനസോടെ മലയാളികള്‍!

268

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നടന്‍ ശ്രീനിവാസന്‍. അഭിനയം, സംവിധാനം, തിരക്കഥാ രചന, നിര്‍മ്മാണം തുടങ്ങി സിനിമാ മേഖലയില്‍ താരം കൈയ്യൊപ്പ് പതിപ്പിക്കാത്ത ഒരിടം പോലും ബാക്കിയില്ല. എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങിയാണ് താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്. പ്രേക്ഷകരെ ചിരിപ്പിക്കാനും, അതിനുപരി ചിന്തിപ്പിക്കാനും കഴിവുള്ള നടന്‍ കൂടിയായിരുന്നു ശ്രീനിവാസന്‍.

രണ്ട് രാഷ്ട്രീയം ഒരു വീട്ടില്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ കാണിച്ച് ഞെട്ടിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. പകരം വെയ്ക്കാനില്ലാത്ത പ്രതിഭ കൂടിയാണ് ശ്രീനിവാസന്‍.അധികം പുറത്തിറങ്ങാത്ത താരം അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Advertisements

ശ്രീനിവാസന്‍ വേദിയിലേക്ക് കയറി വന്നപ്പോള്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. അസുഖബാധിതനായ താരം ഇപ്പോഴിതാ തിരിച്ചുവരവിന്റെ പാതയിലാണ്. അതിനായി ഇരുകൈയ്യും നീട്ടി പിന്തുണയുമായി കുടുംബവും ആത്മസുഹൃത്ത് കൂടിയായ മോഹന്‍ലാലും കൂടെയുണ്ട്.

ALSO READ- എടി, പോടി എന്നൊക്കെ വിളിച്ചത് സിത്താരയെ മാത്രം, പെട്ടെന്ന് ഒരുദിവസം എല്ലാം മാറി; എന്നെ മോശക്കാരനാക്കാന്‍ പോലും ശ്രമിച്ചു; ഇന്നും കാരണമറിയില്ലെന്ന് റഹ്‌മാന്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ശ്രീനിവാസന്‍ പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോയാണ്. മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനായ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹത്തിനാണ് ശ്രീനിവാസനും കുടുംബവും എത്തിയിരിക്കുന്നത്.

മകന്‍ വിനീത് ശ്രീനിവാസന്റൈ അടുത്ത സുഹൃത്ത് കൂടിയാണ് വിശാഖ്. ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ ശ്രീനിവാസന്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ മകന്‍ വിനീത് കൈ പിടിച്ച് വിവാഹ വേദിയിലേക്ക് നയിക്കുന്നുണ്ട്.

ALSO READ-നീ നിന്റെ വീട്ടില്‍ പോയി കളിക്കെന്ന് പൊട്ടിത്തെറിച്ച് പേളി; നാട് മുഴുവന്‍ പാര്‍ട്ടിയും പബ്ബുമായി നടക്കുന്നവള്‍ക്ക് എന്ത് യോഗ്യത? മിനിമം ക്വാളിറ്റി വേണമെന്ന് ബഷീര്‍; അ ടി പിടി വൈറല്‍

പിന്നാലെ, ഓഡിറ്റോറിയത്തിന് അകത്തെത്തിയ താരം മോഹന്‍ലാലിനൊപ്പം ഇരിക്കുന്നതും സിനിമയിലെ മറ്റ് സുഹൃത്തുക്കളോടൊപ്പം നിറചിരിയോടെ വിശേഷങ്ങള്‍ പങ്കിടുന്നതും വീഡിയോയില്‍ കാണാം. അതേസമയം, പ്രിയ താരം വീണ്ടും പൊതുവേദിയിലേക്ക് സജീവമായി എത്തിയത് കണ്ട് സന്തോഷിക്കുകയാണ് ആരാധകര്‍.

മാര്‍ച്ച് 30 നാണ് അസുഖബാധിതനായി ശ്രീനിവാസന്‍ ചികിത്സയില്‍ പ്രവേശിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്ന രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കി. പിന്നീട് ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ 19നാണ് അദ്ദേഹം ആശുപത്രി വിട്ടത്.

മകന്‍ വിനീതും ധ്യാനും സിനിമാലോകത്ത് സജീവമാണ് ഇപ്പോള്‍. ശ്രീനിവാസന്‍രെ കുറുക്കന്‍ എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ശ്രീനിവാസനൊപ്പം മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement