മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ കൂടെ അഭിനയിക്കുക എന്നുള്ളതല്ല, പോക്കറ്റ് മണിയും മമ്മൂക്ക തരുന്ന ഫൈവ്സ്റ്റാര്‍ ചോക്ലേറ്റുമായിരുന്നു ലക്ഷ്യം: ശ്വേത മേനോന്‍

695

ജോമോന്‍ സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയലൂടെ മലയാള സിനിമയിലെത്തി പിന്നീട്
മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായാണ് ശ്വേത മേനോന്‍. പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്വേതാ മേനോന്‍ ബോളിവുഡില്‍ അടക്കം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മലയാളത്തിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച കൈയ്യടി നേടിയിട്ടുണ്ട് ശ്വേതാ മേനോന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, കളിമണ്ണ്, ര തി നിര്‍വ്വേദം തുടങ്ങിയ സിനിമകളിലടെ നടിയുടെ അഭിനയം മലയാളികള്‍ക്ക് മറക്കാനാവത്ത് ആണ്.

Advertisements

മലയാളത്തിന്റൈ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്ക് എല്ലാം ഒപ്പം പലതവണ അഭിനയിച്ചു കഴിഞ്ഞ ശ്വേതാ മേനോന്‍ ഏതാണ്ട് 30 വര്‍ഷത്തില്‍ അധികമായി മലയാള സിനിമയുടെ ഭാഗമാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വേത മേനോന്റേത്.

ALSO READ- എടി, പോടി എന്നൊക്കെ വിളിച്ചത് സിത്താരയെ മാത്രം, പെട്ടെന്ന് ഒരുദിവസം എല്ലാം മാറി; എന്നെ മോശക്കാരനാക്കാന്‍ പോലും ശ്രമിച്ചു; ഇന്നും കാരണമറിയില്ലെന്ന് റഹ്‌മാന്‍

1991ല്‍ അനശ്വരത്തില്‍ ഒരുമിച്ച് അഭിനയിച്ച് മമ്മൂട്ടിക്ക് ഒപ്പം പിന്നീട് 18 വര്‍ഷങ്ങള്‍ക്കിപ്പുറം 2009ല്‍ പാലേരിമാണിക്യം എന്ന ചിത്രത്തിലും ശ്വേത ഒന്നിച്ചിരുുന്നു. വര്‍ഷങ്ങളുടെ ഇടവേളയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ശ്വേത.

ആദ്യമായി താരത്തിന് ഒപ്പം അഭിനയിച്ചപ്പോഴും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിച്ചപ്പോഴും ഒരു അഭിനേതാവെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഒരുപാട് മാറിയെന്ന് ശ്വേത മേനോന്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വാക്കുകള്‍.

തനിക്ക് അന്നത്തേക്കാള്‍ ഒരുപാട് മാറ്റങ്ങളുണ്ട്. ഫാമിലിയോട് അടുപ്പമുള്ള ഒരു ഡോക്ടര്‍ വിളിച്ച്, ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍, ഓക്കെ പോക്കറ്റ് മണി കിട്ടുമല്ലോ എന്ന് മാത്രമായിരുന്നു അന്ന് ചിന്തിച്ചത്. അന്ന് അനശ്വരം അഭിനയിക്കുമ്പോള്‍ എനിക്ക് 16 വയസോ മറ്റോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്ര ഫിലിം ബഫ് ആയിരുന്നില്ല. കുട്ടിക്കളിയായിരുന്നു മുഴുവന്‍.

ALSO READ- കൈപിടിച്ച് വിവാഹവേദിയിലേക്ക് എത്തിച്ച് വിനീത്; നിറചിരിയോടെ സ്വീകരിച്ച് മോഹന്‍ലാല്‍; ശ്രീനിവാസന്‍ വീണ്ടും പൊതുവേദിയിലേക്ക്; നിറഞ്ഞമനസോടെ മലയാളികള്‍!

പോക്കറ്റ് മണി കിട്ടുന്നതും എല്ലാ ഡയലോഗിനും മുമ്പ് മമ്മൂക്ക എനിക്ക് ഫൈവ് സ്റ്റാര്‍ ചോക്ലേറ്റ് തരുന്നതും മാത്രം ആയിരുന്നു അന്നെനിക്ക് പ്രധാനപ്പെട്ട കാര്യങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെയൊക്കെ കൂടെ അഭിനയിക്കുക എന്നുള്ളതൊന്നും കാര്യമേ ആയിരുന്നില്ലെന്നാണ് ശ്വേത പറയുന്നത്.

ഈ സിനിമ ചെയ്താല്‍ എനിക്ക് 50,000 രൂപ പോക്കറ്റ് മണി കിട്ടും, അത് വെച്ച് എന്തൊക്കെ ചെയ്യാം എന്നായിരുന്നു ചിന്ത മുഴുവന്‍. അനശ്വരത്തിന്റെ സെറ്റില്‍ മമ്മൂക്ക സീരിയസായി നില്‍ക്കുമ്പോള്‍ ഞാന്‍ കുട്ടിക്കളിയായിരുന്നു അതായിരുന്നു അവസ്ഥ.

എന്നാല്‍ പാലേരിമാണിക്യം സമയത്ത് എല്ലാം മാറി. ആ സിനിമ ചെയ്യുന്ന സമയത്ത് അതല്ല അവസ്ഥ. ഞാന്‍ വളര്‍ന്നു, ലോകത്തെ കണ്ടു, ഞാനൊരു പ്രൊഫഷണലായി മാറിയിരുന്നുവെന്നും ശ്വേത പറയുന്നു.

ഞാന്‍ പാലേരിമാണിക്യം ചെയ്യുന്ന സമയത്ത് വളരെ സീരിയസായി നില്‍ക്കുമ്പോള്‍ മമ്മൂക്കക്കായിരുന്നു കുട്ടിക്കളി. മൊത്തത്തില്‍ നോക്കുമ്പോള്‍, അദ്ദേഹത്തെ പോലൊരു വ്യക്തിയുടെ കൂടെ, ഒരു ദൈവത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്ന് പറയുന്നത് നമുക്ക് ഒന്നും പറയാനില്ലെന്നും ശ്വേത പറയുകയാണ്.

Advertisement