പത്താംക്ലാസിലെ പ്രണയം, ഷെല്‍ട്ടര്‍ ഹോമിലാക്കി വീട്ടുകാര്‍, 18ാം വയസില്‍ വിവാഹം കഴിച്ച കഥ പറഞ്ഞ് സംഗീത; ഇന്ന് രണ്ട് കുട്ടികളുടെ അമ്മയായി ജീവിതം; അനുകരിക്കരുത് എന്ന് ഡ്വെയിന്‍

3381

പ്രേക്ഷകര്‍ ഏറെയുള്ള ഷോയാണ് മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഉടന്‍ പണം സീസണ്‍ 4. ഡ്വെയിനും മീനാക്ഷിയുമാണ് അവതാരകരായി എത്തുന്നത്. ഇത്തവണ വിജയിക്ക് 25 ലക്ഷമാണ് സമ്മാനത്തുക.

ഇപ്പോഴിതാ ഷോയുടെ പുതിയ എപിസോഡാണ് വൈറലാകുന്നത്. പാലക്കാട് സ്വദേശിനിയായ സംഗീതയാണ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. 22 വയസ്സുകാരിയായ സംഗീത രണ്ട് കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്.

Advertisements

സംഗീത എണ്‍പത്തിരണ്ട് ആയിരം രൂപയോളം നേടുകയും ചെയ്തു. താന്‍ ഏറെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചെന്ന് പറയുകയാണ് സംഗീത. ഇത്ര ചെറിയ കുട്ടി വിവാഹിത ആണോ എന്നാണ് പലര്‍ക്കും സംശയം തോന്നിയത്. കാരണവുമുണ്ട്. സംഗീതയ്ക്ക് 22 വയസ് മാത്രമാണ് പ്രായം. ഇതിനോടകം രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.

പതിനെട്ട് വയസ്സില്‍ വിവാഹിതയായി എന്നാണ് സംഗീത പറയുന്നത്. ഇപ്പോള്‍ നാല് വര്‍ഷമായി. 2 കുഞ്ഞുമക്കളും ഭര്‍ത്താവുമായി സുഖമായി ജീവിക്കുകയാണ് എന്നും സംഗീത പറയുന്നുണ്ട്. പ്രണയവിവാഹമായിരുന്നു സംഗീതയുടേത്.

ALSO READ- മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ കൂടെ അഭിനയിക്കുക എന്നുള്ളതല്ല, പോക്കറ്റ് മണിയും മമ്മൂക്ക തരുന്ന ഫൈവ്സ്റ്റാര്‍ ചോക്ലേറ്റുമായിരുന്നു ലക്ഷ്യം: ശ്വേത മേനോന്‍

സിനിമാകഥ പോലെ ട്വിസ്റ്റുകളുള്ള കഥ സംഗീത തന്നെയാണ് പറയുന്നത്. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ പ്ലസ്ടുക്കാരനെ പ്രണയിക്കുകയായിരുന്നു. സജിത്ത് എന്നാണ് ഭര്‍ത്താവിന്റെ പേര്.

പഠനകാലത്തെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു സജിത്ത്. ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയമായി മാറി. സജിത്ത് പ്ലസ് ടു കഴിഞ്ഞിരിക്കുന്ന സമയത്ത് ആണ് പത്താംക്ലാസുകാരിയായ സംഗീത പ്രണയിക്കാന്‍ തുടങ്ങിയത്. പ്രണയത്തിന്റെ ആഴം സംസാരിക്കുമ്പോള്‍ ഒരിക്കലും തനിക്കത് മനസിലായിട്ടില്ല എന്നും പിന്നീട് ഒരു സംഭവം നടന്നപ്പോഴാണ് സജിത്തിന് തന്നോടുള്ള തന്നോടുള്ള പ്രണയം മനസിലായതെന്നും സംഗീത പറയുന്നുണ്ട്.

സജിത്ത് അന്ന് ആളിത്തിരി കലിപ്പന്‍ ആയിരുന്നു. പ്രണയത്തില്‍ ആയ ശേഷം രണ്ടുപേരും കറങ്ങാന്‍ പോകുന്നത് പതിവായിരുന്നു. ഇക്കാര്യം അങ്ങനെ ഒരിക്കല്‍ വീട്ടില്‍ പിടിച്ചു. താന്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചു. പിന്നെ തിരികെ പോകാന്‍ പേടി ആയി.

അതുകൊണ്ടാണ് ഫോണ്‍ ഓഫാക്കി വെച്ചത്. എന്നാല്‍ അത് മിസിംഗ് കേസായി. ഇനി തിരിച്ചു വീട്ടിലേക്ക് പോകുന്നില്ലെന്ന് ഇതോടെ സജിത്തിനോട് പറഞ്ഞു, അപ്പോള്‍ 15 വയസായിരുന്നു പ്രായം. പിന്നീട് വീട്ടുകാര്‍ ഒക്കെ ഇടപെട്ട് 18 വയസ്സാകുമ്പോള്‍ വിവാഹം കഴിച്ചു തരാം എന്ന് പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു.

ALSO READ- കൈപിടിച്ച് വിവാഹവേദിയിലേക്ക് എത്തിച്ച് വിനീത്; നിറചിരിയോടെ സ്വീകരിച്ച് മോഹന്‍ലാല്‍; ശ്രീനിവാസന്‍ വീണ്ടും പൊതുവേദിയിലേക്ക്; നിറഞ്ഞമനസോടെ മലയാളികള്‍!

പിന്നീട് 18 വയസ് വരെ താന്‍ ഷെല്‍ട്ടര്‍ ഹോമില്‍ ആയിരുന്നുവെന്നും,18 വയസായപ്പോള്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചു തന്നുവെന്നും സംഗീത പറയുന്നുണ്ട്.

കുട്ടിക്കാലത്ത് അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നില്ല. അതിന്റെ ദുഃഖം തനിക്ക് ഏറെ ആയിരുന്നുവെന്ന് പറഞ്ഞു കരയുന്ന സംഗീതയെ മീനാക്ഷി ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, സംഗീതയുടെ ലവ് സ്റ്റോറി കേട്ടിരിക്കാന്‍ രസമാണ് എന്നാല്‍ ആരും അനുകരിക്കരുത്. പഠിക്കേണ്ട സമയം പഠിക്കണം. പഠനം പൂര്‍ത്തിയാക്കണം എന്നും ഡെയിനും മീനാക്ഷിയും ഉപദേശിക്കുകയാണ് ചെയ്യുന്നത്.

Advertisement