കാവ്യാ മാധവന് പൃഥ്വിരാജിനെ കെട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു, പക്ഷേ പൃഥ്വി ചെയ്തത് ഇങ്ങനെയായിരുന്നു: പല്ലിശേരിയുടെ വെളിപ്പെടുത്തൽ

8923

ബാല താരമായി സിനിമയിൽ എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ സൂപ്പർ നടി ആയിരുന്നു കാവ്യ മാധവൻ. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി എത്തിയ കാവ്യ പിന്നീട് തന്റെ ആദ്യ നായകൻ ആയ ജനപ്രിയ നടൻ ദിലീപിനെ വിവാഹം കഴിക്കുക ആയിരുന്നു.

അതേ സമയം ദിലീപ് കാവ്യ മാധവൻ ദമ്പതികളുടെ പ്രണയവും വിവാഹവും മലയാള സിനിമ ഏറെ ചർച്ച ചെയ്ത ഒരു വിഷയം ആയിരുന്നു. കാവ്യ മാധവൻ തന്റെ ആദ്യം വിവാഹം ബന്ധം വേർപെടുത്തിയാണ് പിന്നീട് ദിലീപിനെ വിവാഹം കഴിച്ചത്.

Advertisements

അതേ പോലെ ദിലീപും തന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ ഒഴിവാക്കിയതിന് ശേഷമാണ് കാവ്യയെ വിവഹം കഴിച്ചത്. കാവ്യയും ദിലീപും സിനിമകളിൽ നായികാ നായകൻമാരായി അഭിനയിക്കുന്ന കാലം മുതൽ ഇവരെ കുറിച്ച് ഗോസിപ്പുകളും വിവാദങ്ങളും ഇറങ്ങിയിരുന്നു.

Also Read
പത്താംക്ലാസിലെ പ്രണയം, ഷെല്‍ട്ടര്‍ ഹോമിലാക്കി വീട്ടുകാര്‍, 18ാം വയസില്‍ വിവാഹം കഴിച്ച കഥ പറഞ്ഞ് സംഗീത; ഇന്ന് രണ്ട് കുട്ടികളുടെ അമ്മയായി ജീവിതം; അനുകരിക്കരുത് എന്ന് ഡ്വെയിന്‍

അന്നൊക്കം ദിലീപിന് എതിരെ നിരവധി വെളിപ്പെടുത്തലുമായി പ്രമുഖ സിനിമാ ലേഖകൻ ആയ രത്നകുമാർ പല്ലിശ്ശേരി രംഗത്ത് എത്തുകയും ചെയ്തിരുന്നു. അത്തരത്തിൽ പല്ലിശ്ശേരി നടത്തിയ ഒരു തുറന്നു പറച്ചിൽ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്

ദിലീപിന്റെ ശത്രുക്കളുടെ ലിസ്റ്റിലാണ് നടൻമാരായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഉള്ളതെന്നാണ് പല്ലിശേരി ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു. പൃഥ്വിയുടെ ചിത്രങ്ങൾ കൂവിത്തോൽപ്പിക്കാൻ അന്ന് ദിലീപ് ആളെ ഇറക്കിയെന്നും കുഞ്ചാക്കോ ബോബനെന്ന പാവത്താന്റെ ചിത്രങ്ങൾ കുറയ്ക്കാൻ പിന്നിൽ നിന്ന് ചരടുവലികൾ നടത്തിയെന്നും പല്ലിശ്ശേരി ആരോപിച്ചിരുന്നു.

ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കാവ്യ മാധവനെ ആണ്. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ ആണ് ഇത് തന്നോട് പറഞ്ഞത് എന്നുമാണ് പല്ലിശേരി പറയുന്നത്. കാവ്യാ മാധവൻ തന്നോട് പൃഥ്വിരാജിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചു എന്ന് കൊച്ചിൻ ഹനീഫ പറഞ്ഞിരുന്നതായി പല്ലിശേരി പറയുന്നു.

Also Read
സാരിയിൽ അന്യായ ലുക്കിൽ മാളവിക മേനോൻ, മനംമയക്കുന്ന വശ്യ സൗന്ദര്യം എന്ന് ആരാധകർ…

എന്താണ് പൃഥിരാജിനെ കുറിച്ച് ചോദിച്ചത് എന്ന് മറുചോദ്യം ചോദിച്ചപ്പോൾ അറിഞ്ഞിരിക്കാൻ വേണ്ടിയാണ് എന്നായിരുന്നു കാവ്യാ മാധവന്റെ മറുപടി. പിന്നീടാണ് കാവ്യയുടെ മനസിലിരിപ്പ് മനസിലാകുന്നതെന്നും പൃഥ്വിരാജ് ഇഷ്ടപ്പെടുക ആണെങ്കിൽ കല്യാണം കഴിക്കാമെന്ന് ഒരു ആഗ്രഹം കാവ്യയ്ക്ക് ഉണ്ടായിരുന്നു എന്നും പല്ലിശ്ശേരി പറയുന്നു.

പക്ഷേ പൃഥ്വി രാജ് വേറെ ട്രാക്കിലാണ് പോയത്. കാവ്യയുടെ ആഗ്രഹം നടന്നില്ല. കാരണമെന്തെന്ന് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പക്ഷേ ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും തമ്മിൽ മാനസികമായി അകന്നു എന്നതാണ് സത്യമെന്ന് പല്ലിശ്ശേരി പറയുന്നു. പൃഥ്വിയെ ദിലീപ് ശത്രുക്കളുടെ ലിസ്റ്റിലേക്ക് ചേർത്തു പല്ലിശേരി പറഞ്ഞിരുന്നു.

Also Read
എടി, പോടി എന്നൊക്കെ വിളിച്ചത് സിത്താരയെ മാത്രം, പെട്ടെന്ന് ഒരുദിവസം എല്ലാം മാറി; എന്നെ മോശക്കാരനാക്കാന്‍ പോലും ശ്രമിച്ചു; ഇന്നും കാരണമറിയില്ലെന്ന് റഹ്‌മാന്‍

Advertisement