തിയേറ്ററുകളില്‍ 2.0 തകര്‍ത്ത് മുന്നേറുമ്പോള്‍ രജനികാന്തിന് വേണ്ടി മണ്ണിലിട്ട ചോറ് വാരി തിന്ന് ആരാധകര്‍

19

സ്റ്റൈല്‍ മന്നന്‍ രജനികാന്ത്‌ ശങ്കര്‍ ചിത്രം 2.0 തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇതിനിടയില്‍ ആരാധകരുടെ വിചിത്രമായ ഒരു സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Advertisements

മധുരയിലെ ഒരു കൂട്ടം ആരാധകരാണ്, രജനിയുടെ ആയുരാരോഗ്യത്തിനും സിനിമയുടെ വിജയത്തിനുമായി മണ്‍ചോര്‍ കഴിച്ചത്. വെറും നിലത്ത് ചോറ് ഇട്ട് വാരി കഴിക്കുന്ന ചടങ്ങാണ് മണ്‍ചോറൂണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വലിയ ആഘോഷങ്ങളോടെയാണ് രജനികാന്ത് ചിത്രം 2.0 ആരാധകര്‍ വരവേറ്റത്. വളരെക്കാലമായി ആരാധകര്‍ കാത്തിരുന്ന ഈ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പുലര്‍ച്ചെ നാലു മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഫാന്‍സ് ഷോകള്‍ നടന്നു.

രജനിയുടെ ആദ്യ രംഗത്തിന് വന്‍വരവേല്‍പാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ചില തിയേറ്ററുകളില്‍ ആദ്യ രംഗം അഞ്ചു മിനിറ്റോളം നിശ്ചലമാക്കി ആരാധകര്‍ക്ക് ആഘോഷത്തിനുള്ള അവസരം ഉണ്ടാക്കി കൊടുത്തു.

ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Advertisement