അശ്ളീല സൈറ്റുകള്‍ നിരോധിച്ചത് ഇന്ത്യക്കാരോട് ചെയ്ത അനീതിയെന്ന് പോണ്‍ഹബ്

75

ന്യൂഡല്‍ഹി: അശ്ളീല സൈറ്റുകള്‍ നിരോധിച്ചത് ഇന്ത്യക്കാരോട് ചെയ്ത അനീതിയെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ് കൊറി പ്രൈസ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisements

ഈ തീരുമാനം അപകടരമായ അശ്ളീല സൈറ്റുകളിലേക്ക് ആളുകളെ നയിക്കാന്‍ മാത്രമേ ഉപകരിക്കൂ. 827 പോണ്‍ സൈറ്റുകളാണ് കേന്ദ്ര ടെലികോം മന്ത്രാലയം രാജ്യത്ത് നിരോധിച്ചത്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ഈ നടപടി സ്വീകരിച്ചത്.

നിരോധനത്തിന്റെ പരിണിത ഫലത്തെക്കുറിച്ച് പൂര്‍ണമായി പറയാന്‍ സാധിക്കുന്ന സമയമായിട്ടില്ല. പക്ഷേ സൈറ്റിലേക്കുള്ള ട്രാഫിക്ക് ഗണ്യമായി കുറഞ്ഞു. ലോകത്ത് ഏറ്റവുമധികം പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പോണ്‍ സൈറ്റാണ് പോണ്‍ഹബ്.

ഇന്ത്യയില്‍ അശ്ളീലതയ്ക്കതിരായ നിയമം ഒന്നും നിലവില്ല. ആര്‍ക്കും ഇത് സ്വകാര്യമായി കാണാന്‍ സാധിക്കും. തങ്ങള്‍ സെന്‍സര്‍ഷിപ്പിനോട് യോജിക്കുന്നില്ല. പക്ഷേ കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കമ്പനി തയ്യാറാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം വിപിഎന്‍ (വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്) ഉപയോഗിച്ച് ആളുകള്‍ നിരോധിത സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ 857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് കോടതി ഇത് സംബന്ധിച്ച ഉത്തരവിട്ടത്.

Advertisement