ലോകേഷ് കനകരാജിന്റെ സിനിമയില്‍ രജനികാന്ത് വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും

44

ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ രജനികാന്ത് ആണ് നായകന്‍. ചിത്രത്തിന്റെ പോസ്റ്ററും മറ്റും പുറത്ത് വന്നു. തലൈവര്‍ 171 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തില്‍ രജനികാന്ത് വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ച. 

രജനികാന്തിന് മിക്കവാറും 280 കോടി വരെ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അങ്ങനെ എങ്കില്‍ രാജ്യത്ത് ഏറ്റവും കുടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നായകന്‍ ഇനി രജനികാന്താകും.

Advertisements

ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നും റിപ്പോര്‍ട്ടുണ്ട്.

സംവിധായകന്‍ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

 

 

 

Advertisement