പികെ രാംദാസ് പിഷാരടിയുടെ വഴിമുടക്കി: പോലീസ്, ഫയർഫോഴ്‌സ് സേനാംഗങ്ങൾക്ക് സല്യൂട്ട് നൽകി താരം

18

താര ചക്രവർത്തി മോഹൻലാലിന്റെ ലൂസിഫർ എന്ന ചിത്രം ഇറങ്ങിയപ്പോൾ മുതൽ ഏറ്റവുമധികം ആളുകൾ ചർച്ച ചെയ്ത ഡയലോഗാണ് പികെ രാംദാസ് എന്ന വൻമരം വീണു പകരം ആര് എന്നത്.

പിന്നീട് ട്രോളുകളായും മറ്റും ഇത് പിന്നേയും പിന്നേയും ഉയർന്നുകൊണ്ടിരുന്നു. ഇത്തരത്തിൽ ഒരു ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് രമേഷ് പിഷാരടി.

Advertisements

യാത്രക്കിടയിൽ തന്റെ വഴിമുടക്കിയ പികെ. രാംദാസ് എന്ന വൻമരത്തെക്കുറിച്ചാണ് പിഷാരടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

പുലർച്ചെ രണ്ട് മണിയായിട്ടും ഗതാഗതം പുനസ്ഥാപിക്കാൻ കർമ്മനിരതരായ പോലീസിനും ഫയർഫോഴ്സിനും സേനാംഗങ്ങൾക്കും പിഷാരടിയുടെ വക ഒരു ബിഗ് സല്യൂട്ടും ഉണ്ട്.

പിഷാരടിയുടെ കുറിപ്പിന്റെ പൂർണരൂപം,

‘സമയം പുലർച്ചെ 2 മണി… പികെ രാംദാസ് വഴിമുടക്കി… ഈ സമയത്തും ഗതാഗതം പുനസ്ഥാപിക്കാൻ കർമ്മനിരതരായ പോലീസ്, ഫയർഫോൾസ് സേനാംഗങ്ങൾക്ക് ബിഗ് സല്യൂട്ട്’

Advertisement