മമ്മൂട്ടിയുടെ ‘ഉണ്ട’ യ്ക്ക് എട്ടിന്റെ പണി, റിലീസ് തടയണമെന്ന് ഹർജി

22

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഉണ്ട റീലീസ് ചെയ്യാൻ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ സെൻസർ ബോർഡിന് തടസ്സമില്ലെന്ന് ഹൈക്കോടതി.

കാസർകോട് കാറടുക്ക മുള്ളേരിയെ പാർഥക്കൊച്ചി റിസർവ് വനത്തിൽ ചിത്രീകരണത്തിന് അനധികൃതമായി അനുമതി നൽകിയെന്നും പരിസ്ഥിതി നാശമുണ്ടാക്കിയെന്നും ആരോപിച്ച് അനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ സംഘടന ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായരാണ് കോടതിയിലെത്തിയത്.

Advertisements

വനത്തിൽ ചിത്രീകരിച്ച രംഗങ്ങൾക്ക് അനുമതി നൽകരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. മമ്മൂട്ടി തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ഉണ്ട എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു വനമേഖലയിൽ നൂറുകണക്കിന് ടൺ ചുവന്ന മണ്ണ് നിക്ഷേപിച്ചത്.

ഇതിനെതിരെയും പരാതി ഉയർന്നിരുന്നു. ഛത്തീസ്ഗഡിന്റെ പ്രതീതി ജനിപ്പിക്കുകയും സെറ്റുകൾ പണിയുകയും ആയിരുന്നു ലക്ഷ്യം. ഛത്തീസ്ഘട്ടിലെ മാവോയിസ്റ് കളുടെ കഥ പറയുന്ന ചിത്രമാണ് ‘ഉണ്ട’.

നവംബർ ഡിസംബർ മാസങ്ങളിൽ ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ കാടിനെ തകർക്കുന്ന ഈ സംഭവം വിവാദമായിരുന്നു.

കാടിനെ തകർക്കാൻ ഉത്തരവ് ഇറക്കിയവർക്കെതിരെ നടപടി എടുക്കാനും ഷൂട്ടിങ് നിർത്തിവാക്കാനും നവംമ്പർ 15 ന് അനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി എഞ്ചൽസ് നായർ വന്യജീവി വകുപ്പ് വിജിലൻസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ ഷൂട്ടിംഗ് പുരോഗമിക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

Advertisement