നഴ്‌സായി ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി; വിവാഹത്തോടെ വീട്ടമ്മയായി ഒതുങ്ങിക്കൂടി; ഒടുവില്‍ ആഗ്രഹിച്ച സിനിമാലോകത്തും; പടവെട്ടിലെ പുഷ്പയായി ഞെട്ടിച്ച രമ്യയുടെ ജീവിതം

1534

സ്‌കൂള്‍ കാലത്തെല്ലാം സ്‌റ്റേജില്‍ അഭിനയിപ്പിച്ച് ഞെട്ടിപ്പിച്ചിരുന്ന പെണ്‍കുട്ടി പിന്നീട് ജീവിതത്തില്‍ നഴ്‌സും ഭാര്യയും അമ്മയും വീട്ടമ്മയും ഒക്കെയായി മാറിയെങ്കിലും ഒടുവില്‍ അഭിനയത്തില്‍ തന്നെ എത്തിപ്പെടുകയായിരുന്നു. ഇത് രമ്യ സുരേഷ് എന്ന 34കാരിയുടെ ജീവിത കഥയാണ്. സിനിമ മോഹങ്ങളൊന്നുമില്ലാതിരുന്നിട്ടും അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലാതിരുന്നിട്ടും ഒടുവില്‍ സിനിമയില്‍ തന്നെ എത്തിപെടുകയായിരുന്നു രമ്യ.

പന്ത്രണ്ടാം ക്ലാസ്സ് വരെ സ്‌കൂള്‍ നാടകങ്ങളുടെ ഭാഗമായി. പിന്നീട് പഠിച്ച് നഴ്‌സായി ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്ത് തുടങ്ങി. വിവാഹം കഴിച്ച് കുഞ്ഞുങ്ങളായതോടെ നഴ്‌സിംഗും നിര്‍ത്തുകയായിരുന്നു.

Advertisements

ദുബായിലായിരിക്കെയാണ് ഒരു സിനിമാ ഓഡിഷനില്‍ പങ്കെടുത്ത് സുരാജ് വെഞ്ഞാറമൂട് നായകനായ കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയിലെ ചെറിയ വേഷത്തില്‍ അഭിനയിച്ചത്. പിന്നീട് 18 സിനിമകള്‍ ചെയ്തു. ഒന്‍പതെണ്ണം റിലീസ് ആയി. ചെയ്തതില്‍ ഏറ്റവും മികച്ച റോള്‍ എന്ന് രമ്യ സുരേഷ് വിശേഷിപ്പിക്കുന്ന ‘പടവെട്ടി’ലെ ‘പുഷ്പ’, രമ്യയെ എല്ലാവരും ശ്രദ്ധിക്കുന്ന നടിയാക്കി മാറ്റി.

ALSO READ- ജയ ജയ ജയ ജയഹേയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം; നഷ്ടപരിഹാരം ആരു തരുമെന്ന് ബെന്യാമിന്‍; കമന്റുമായി ബേസില്‍ ജോസഫ്

ഒടുവില്‍ എല്ലവാരും അഭിനന്ദിക്കുന്ന പടവെട്ട് സിനിമയിലെ പുഷ്പയായി മാറി. പ്രാധാന്യമുള്ള വേഷമാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കിട്ടാനും ബുദ്ധിമുട്ടാണെന്ന് ഓര്‍മ്മിപ്പിച്ചു. ഗ്രാമീണയായ ഒരു സ്ത്രീയുടെ വേഷമാണ്. സെലക്ഷന്‍ കിട്ടിയത് ശേഷമാണ് കാര്യങ്ങള്‍ മനസ്സിലായത്’- രമ്യ പറയുന്നു.

അതേസമയം, സിനിമ ഇറങ്ങിയതിന് ശേഷം വന്ന ഫോണ്‍കോളുകള്‍ക്ക് കണക്കില്ല. ഒരുപാട് പേര്‍ വിളിച്ചു. ഒന്നും പറയാനില്ല, പൊളിച്ചടുക്കി, ഇത്രയും പ്രതീക്ഷിച്ചില്ല. എന്നൊക്കെ എല്ലാവരും പറയുന്നുണ്ടെന്നും രമ്യ പറയുന്നു. അതേസമയം ഇത്രയും വലിയൊരു വേഷമാണെന്ന് അടുത്തറിയാവുന്നവര്‍ക്ക് പോലും സിനിമ കാണുന്നത് വരെ അറിയില്ലായിരുന്നുവെന്നും രമ്യ പറഞ്ഞു.

ഒരിക്കല്‍ അമ്മ വേഷം ചെയ്തതോടെ സ്ഥിരം അമ്മ വേഷങ്ങള്‍ ആണ് കിട്ടിയത്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് എനിക്ക് ഇഷ്ടം. പക്ഷേ, മലയാളത്തില്‍ ഒരു അമ്മ വേഷം ചെയ്താല്‍ പിന്നെ അത് തന്നെയായിരിക്കും വീണ്ടും വീണ്ടും ചെയ്യേണ്ടി വരികയെന്നും രമ്യ പറയുന്നു. ഇതില്‍ നിന്നും തന്നെ പടവെട്ടിലെ പുഷ്പ രക്ഷിക്കുമെന്നാണ് രമ്യ വിചാരിക്കുന്നത്.

ALSO READ-ഇംഗ്ലണ്ടിലെ ഡോക്ടറായ പിതാവ്, സിനിമ ഉപേക്ഷിച്ച് പഠിക്കാനായി പോയി, ഇന്ന് യുഎസിലെ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥ, രണ്ടാം വിവാഹത്തില്‍ സന്തുഷ്ട, അറിയാം മന്യയുടെ ജീവിതം

നഴ്‌സിങ് ജോലി ഉപേക്ഷിച്ചതിനോട് കുടുംബത്തില്‍ ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. മക്കള്‍ വലുതായിക്കഴിഞ്ഞ് വീണ്ടും ജോലി ചെയ്യുമെന്നാണ് കരുതിയത്. പക്ഷേ, സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം തന്നെ എതിര്‍പ്പുകളായിരുന്നു.പിന്നീട് സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ അച്ഛനും എതിര്‍പ്പുകള്‍ മാറി. ആളുകള്‍ അച്ഛനോട് സിനിമയെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. ഒരാഴ്ച്ച സിനിമ ഇല്ലാതെ ഞാന്‍ വീട്ടിലിരുന്നാല്‍ ഭര്‍ത്താവിന്റെ അച്ഛന്‍ ചോദിക്കും: ഇപ്പോള്‍ ഷൂട്ടിങ് ഒന്നും ഇല്ലേ എന്ന്’- രമ്യ പറയുന്നു.

Advertisement