Home Entertainment Celebrities

ജഗതിക്ക് അപകടം സംഭവിച്ചത് എന്റെ പ്രാക്ക് കൊണ്ടാണെന്ന് വരെ പറഞ്ഞു, രാത്രികളിലൊന്നും ഉറങ്ങാന്‍ പോലും പറ്റിയില്ല, അനുഭവം തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

1370

അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാ നെറ്റിലെ സാഹസികന്റെ ലോകം എന്ന സ്പോണ്‍സേര്‍ഡ് പരിപാടി അവതരപ്പിച്ചെത്തി പിന്നീട് ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സൂപ്പര്‍ റിയാലിറ്റി ഷോയിലെ അവതാരകയായി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു രഞ്ജിനി ഹരിദാസ്.

വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയായിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Advertisements

രഞ്ജിനിയും മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറുമായുള്ള വിവാദം സോഷ്യല്‍മീഡയിയില്‍ വലിയ ചര്‍ച്ചയായിരുന്നു. പൊതുവേദിയില്‍ വെച്ച് പേരെടുത്ത് പറയാതെ ജഗതി രഞ്‌നിയെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി.

Also Read: അപകടം പറ്റി കിടപ്പിലായതോടെ ആറു വര്‍ഷം പ്രണയിച്ച കാമുകി തേച്ചിട്ട് പോയി, ജീവിതത്തില്‍ താങ്ങായി എത്തിയത് ഷഹാന എന്ന മാലാഖ, ഒടുവില്‍ നല്ലപാതിയെ തനിച്ചാക്കി യാത്രയായി പ്രണവ്, തീരാനൊമ്പരം

താനും ജഗതി ചേട്ടനുമായുള്ള പ്രശ്‌നം എല്ലാവര്‍ക്കും അറിയാം. എല്ലാവരെയും പോലെ താനും ജഗതി ചേട്ടന്റെ ആരാധികയാണെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം മഹാനാണെന്നും താനും അദ്ദേഹവുമായുള്ള പ്രശ്‌നം ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വെച്ചുണ്ടായതാണെന്നും രഞ്ജിനി പറയുന്നു.

അന്ന് നടന്നത് തീര്‍ത്തും അനാവശ്യമായ കാര്യം തന്നെയായിരുന്നു. അതിന് ശേഷം പല രാത്രികളിലും തനിക്ക് ഉറങ്ങാന്‍ പറ്റിയില്ലായിരുന്നു. ഈ സംഭവത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചതെന്നും തന്റെ പ്രാക്ക് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പറഞ്ഞവരുണ്ടെന്നും രഞ്ജിനി പറയുന്നു.

Also Read: വിശ്വസിക്കാന്‍ കൊള്ളാത്തത് മനുഷ്യരെ മാത്രം, കാമുകനും സുഹൃത്തും തന്നെ ചതിച്ചുവെന്ന് ഐശ്വര്യ, തുറന്നുപറച്ചില്‍

എന്നാല്‍ ഇതിന് ശേഷവും അദ്ദേഹം ഒരു വിദേശ പരിപാടിക്ക് വന്നിരുന്നു. അന്ന് താനാണ് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചതെന്നും ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയപ്പോള്‍ തന്റെ കൈപിടിച്ച് അദ്ദേഹം രണ്ട് മിനിറ്റ് നേരം നോക്കി നിന്നുവെന്നും തനിക്ക് അത് മതിയായിരുന്നുവെന്നും അതിന് തനിക്ക് ഒത്തരി അര്‍ത്ഥങ്ങളുണ്ടായിരുന്നുവെന്നും രഞ്ജിനി പറയുന്നു.

Advertisement