Home Entertainment Celebrities

എനിക്ക് പുരുഷ ഹോർമോൺ കൂടുതലെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്; ശരത്ത് എന്റെ മെയിൽ വേർഷൻ; ഇവളെ കല്യാണം കഴിച്ച് ജീവിതം കളയരുതെന്ന് അമ്മ പറഞ്ഞു: രഞ്ജിനി

331

അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാ നെറ്റിലെ സാഹസികന്റെ ലോകം എന്ന സ്‌പോൺസേർഡ് പരിപാടി അവതരപ്പിച്ചെത്തി പിന്നീട് ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർ റിയാലിറ്റി ഷോയിലെ അവതാരകയായി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു രഞ്ജിനി ഹരിദാസ്.

വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങൾക്ക് ലഭിക്കുന്ന പരിഗണനയായിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിനി. പ്രണയം എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഒരു രീതിയിൽ നോക്കുകയാണെങ്കിൽ പ്രണയം ശരിക്കും സിംപിൾ ആണ്. എന്നാൽ അതിൽ വലിയ കാര്യമായൊന്നും ഇല്ല ഒരാളെ ഇഷ്ടപ്പെടുക, അത് സത്യസന്ധമായി ചെയ്യുക അത്രയേ ഉള്ളുവെന്നാണ് രഞ്ജിന് അഭിപ്രായപ്പെടുന്നത്.

ALSO READ- അതിന്റെ പേരിലാണ് അച്ഛൻ എന്നോട് മിണ്ടാതിരുന്നത്; അതും ഒരു മാസത്തോളം; പിന്നീട് അദ്ദേഹത്തിന് മനസ്സിലായി; തുറന്ന് പറച്ചിലുമായി ശില്പാ ഷെട്ടിയുടെ അനിയത്തി ഷമിത ഷെട്ടി

പക്ഷെ സ്‌നേഹം ഒന്ന് ചെയ്ത് കാണിക്കാനുള്ള ബുദ്ധിമുട്ട്. നമ്മൾ മനുഷ്യർക്ക് ഒരു കുഴപ്പമുണ്ട്. എന്ത് കിട്ടിയാലും അതിനെ കോംപ്ലിക്കേറ്റ് ചെയ്യുക. പ്രണയത്തിൽ എക്‌സ്‌പെക്ടേഷനുകൾ ഇല്ലെന്നാണ് തോന്നുന്നു. പക്ഷെ നമ്മൾ കൊടുക്കുന്നത് തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും രഞ്ജിനി പറയുകയാണ്.

എന്തെങ്കിലും ഇഷ്ടമുണ്ടെന്ന് തോന്നിയാലേ ഏതിനോടും ഇഷ്ടം വരുള്ളൂ. പൊതുവെ എനിക്ക് ഈഗോയാണ് എന്ന് പറയാറുണ്ട്. ഇങ്ങോട്ട് ഇഷ്ടം തോന്നിയാൽ താനൊന്ന് ഫെമിനിൻ ആവും പൊതുവെ റഫ് ആയിട്ടുള്ള സ്വഭാവമുള്ളയാളാണ് താനെന്നും രഞ്ജിനി പറയുകയാണ്.

ALSO READ- ആരാധകനൊപ്പം ഫോട്ടോ എടുക്കാൻ ആണെന്ന് വിചാരിച്ച് ഫോട്ടോക്ക് പോസ് ചെയ്തു; പിന്നാലെ ആണ് അബദ്ധം മനസ്സിലായത്; മുകേഷിന് പറ്റിയ അക്കിടി പറഞ്ഞ് ജഗദീഷ്

എനിക്ക് ടെസ്റ്റോസ്റ്റിറോൺ (പുരുഷ ഹോർമോൺ) ലെവൽ കൂടുതലാണെന്ന് ഡോക്ടർ വരെ പറഞ്ഞിട്ടുള്ളതാണ്. എനിക്കുള്ള പ്രശ്‌നം ഞാൻ കാരണമല്ല, അത് ജെനിറ്റിക്കാണ്. പ്രണയം എന്ന ഇമോഷൻ എനിക്കുള്ളിലെ സ്ത്രീത്വത്തെ 10% പുറത്തേക്ക് കൊണ്ട് വന്നു. അത് എനിക്ക് തന്നെ വലിയ തിരിച്ചറിവായിരുന്നുവെന്നും രഞ്ജിനി പ്രതികരിച്ചു.

താൻ ശരത്തുമായി പ്രണയത്തിലായതിന് ശേഷം ആദ്യമൊക്കെ അങ്ങനെ ആയിരുന്നു. ഇപ്പോൾ ചെറിയ ചില വഴക്കുകളൊക്കെ ഞങ്ങൾക്കിടയിൽ ഉണ്ടാവാറുണ്ട്. എന്റെ തന്നെ ഒരു മെയിൽ വേർഷനാണ് ശരത്ത് എന്നും രഞ്ജിനി പറയുന്നുണ്ട്.

അമ്മയെ കുറിച്ചും രഞ്ജിനി പറയുന്നുണ്ട്. നീ വിവാഹം കഴിച്ച് ഒരു ചെറുക്കന്റെ ജീവിതം നശിപ്പിക്കരുതെന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവരെയും പോലെ എനിക്കും റിലേഷനുകൾ ഉണ്ടായിരുന്നു. ഒരു ദിവസം ഇഷ്ടത്തിലായിരുന്ന ചെറുക്കനെ വിളിച്ചിട്ട് നീ ഒരിക്കലും ഇവളെ കെട്ടരുത്, ജീവിതം ഇല്ലാതാവും എന്നുപോലും അമ്മ പറഞ്ഞിട്ടുണ്ട്.

അതേസമയം, ഇപ്പോൾ താൻ ഡേറ്റ് ചെയ്ത കൂട്ടത്തിൽ ഏറ്റവും ബെസ്റ്റ് ചെക്കൻ അവനായിരുന്നു എന്നും അമ്മ ഇപ്പോഴും പറയാറുണ്ടെന്നും രഞ്ജിനി പറയുന്നു.

Advertisement