എ സർട്ടിഫിക്കറ്റും, സ്ത്രീ വിരുദ്ധതതയും; വിവാദ കൊടുങ്കാറ്റിലും കുലുങ്ങാതെ റൺബീറിന്റെ അനിമൽ; ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷൻ

119

രശ്മിക മന്ദാനയും രൺബീർ കപൂറും നായികാനായകന്മാരായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അനിമൽ.

നിരവധി ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ താരമാണ് നടൻ രൺബീർ കപൂർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള രൺബീറിന് ആരാധകരും ഏറെയാണ്. കപൂർ കുടുംബത്തിലെ അംഗമാതുകൊണ്ട് തന്നെ രൺബീർ ബോളിവുഡിൽ അതിശക്തനുമാണ്. അനിമൽ ഡിസംബർ 1നാണ് റിലീസാത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്.

Advertisements

റിലീസിന് പിന്നാലെ അനിമൽ ബോക്‌സോഫീസിൽ കുതിക്കുകയാണ്. ചിത്രത്തെ ചുറ്റിപ്പറ്റി പല വിവാദങ്ങളും ഉയരുന്നുണ്ടെങ്കിലും കളക്ഷനെ അത് ബാധിക്കുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്. ചിത്രത്തിലെ വയലൻസും, സ്ത്രീകളോടുള്ള പെരുമാറ്റവും ഏറെ ചർച്ചയാക്കപ്പെടുകയാണ്.

ALSO READ- രജനിയോട് തിയറ്ററിൽ ഏറ്റുമുട്ടാൻ കമലും എത്തുന്നു; കാണാൻ ആളില്ലാതെ ഷോ റദ്ദാക്കപ്പെട്ട് രജനി ചിത്രം; കമലിനും ആശങ്ക

ടോക്‌സിക് ചിത്രമെന്നാണ് വിമർശകർ സിനിമയെ കുറിച്ച് പറയുന്നത്. എന്തായാലും ചിത്രത്തിന് ആദ്യത്തെ ഞായറാഴ്ച മികച്ച കളക്ഷനാണ് ലഭിച്ചിരിക്കുന്നത്.ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ എക്‌സ് പോസ്റ്റ് അനുസരിച്ച് ചിത്രം മൂന്ന് ദിവസത്തിൽ ആഗോള ബോക്‌സോഫീസിൽ 360 കോടി നേടിയിരിക്കുകയാണ്.

ഓപ്പണിംഗ് വാരാന്ത്യത്തിൽ നോർത്ത് അമേരിക്കയിൽ ചിത്രം വലിയ കളക്ഷനാണ് നേടുന്നത്. ഇതിനോടകം ചിത്രം 41.3 കോടിയാണ് യുഎസ് കാനഡ മാർക്കറ്റിൽ നേടിയത്. അതായത് ഇനിയും ഏറെ നാഴികകല്ലുകൾ ചിത്രം ഈ ബോക്‌സോഫീസിൽ പിന്നിടും എന്ന് തന്നെയാണ് സൂചന.

ALSO READ-‘അശോകൻ പെട്ടെന്ന് ഫീൽ ആകുന്ന ആളാണ്; അക്കാര്യം കേട്ട് ഇത്ര ഒരു മഹാൻ ആയിരുന്നോ ഞാൻ എന്നാണ് ചോദിച്ചത്:’ മുകേഷ്

ഇന്ത്യൻ ആഭ്യന്തര ബോക്‌സോഫീസിൽ ചിത്രം 71.46 കോടിയാണ് നേടിയത് എന്നാണ് ബോക്‌സോഫീസ് കണക്കുകൾ പങ്കുവയ്ക്കുന്ന സാക്‌നിൽക്.കോം പറയുന്നത്. ഇതോടെ മൂന്ന് ദിവസത്തിൽ ചിത്രം ഇന്ത്യയിൽ മാത്രം 201.53 കോടി കളക്ഷൻ നേടി. ഇതിൽ 176 കോടിയും ഹിന്ദി പതിപ്പിലാണ് കരസ്ഥമാക്കിയത്.

അർജുൻ റെഡ്ഡി, കബീർ സിംഗ് സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രം, രൺബീറിന്റെ നായികയായി രശ്മിക മന്ദാന എന്നിങ്ങലെ പല കാരണങ്ങളാലും ബോളിവുഡിൽ തന്നെ വലിയ പ്രതീക്ഷ നൽകിയ ചിത്രമാണിത്. വിവാദങ്ങൾ ഉൾപ്പടെ ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നതെങ്കിലും ചിത്രത്തിന്റെ കളക്ഷനെ അതൊന്നും തരിമ്പും ബാധിച്ചിട്ടില്ലെന്ന് കണക്കുകൾ പറയുന്നു.

Advertisement