തന്റെ പഴയൊരു സിനിമയുടെ ലൊക്കേഷനില്‍ എത്തി കുഞ്ചാക്കോ ബോബന്‍, ചിത്രം ഏതെന്ന് മനസിലായോ ?

66

ഒരു ചോക്ലേറ്റ് നായകനായി മലയാളി പ്രേക്ഷകർക്കിടയിലേക്ക് കടന്നുവന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ആദ്യകാലത്ത് ചാക്കോച്ചൻ ചെയ്ത സിനിമകളെല്ലാം വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. അത്തരത്തിൽ ഉള്ള ഒരു സിനിമയായിരുന്നു മഴവില്ല്. ദിനേശ് ബാബു സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്തത് 1999ലാണ്. സിനിമയിൽ നടൻ വിനീതും, പ്രീതി ജാംഗിയാനിയും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇതിലെ പാട്ടുകൾ പ്രേക്ഷകർ ഇന്നും കേൾക്കാറുണ്ട്.

Advertisements

ചിത്രത്തിന്റെ ലൊക്കേഷനെ കുറിച്ചുള്ള ചർച്ചയും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. ഇപ്പോൾ 24 വർഷങ്ങൾക്കുശേഷം വീണ്ടും ആ സ്ഥലത്തെത്തിയ സന്തോഷമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. പണ്ട് പ്രീതി ജാംഗിയാനിയുടെ തോളിൽ കയ്യിട്ടു പ്രണയിച്ച് നടന്ന അതെ സ്ഥലത്ത് ഇപ്പോൾ തന്റെ ഭാര്യ പ്രിയക്കൊപ്പം എത്തിയിരിക്കുകയാണ് ചാക്കോച്ചൻ. വിയന്നയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത് .

”24 വർഷങ്ങൾക്ക് ശേഷം എന്റെ മഴവില്ല് എന്ന സിനിമ ഷൂട്ട് ചെയ്ത വിയന്നയിലെ അതേ സ്ഥലത്ത് ഞാൻ വീണ്ടുമെത്തി. പ്രേറ്റർ പാർക്കിലെ ഭീമൻ ചക്രവും മനോഹരമായ മരങ്ങളും എന്റെ പ്രിയപ്പെട്ടവരുമൊത്തുള്ള ചിത്രങ്ങൾ കൂടുതൽ മനോഹരമാക്കുന്നു. ശരിക്കമൊരു മഴവില്ല് ആ അനുഭവത്തിൽ മാന്ത്രികത തീർത്തു’ എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ രണ്ട് വീഡിയോകൾ പങ്കുവച്ചിരിയ്ക്കുന്നത്.

അതേസമയം മഴവില്ല് ചിത്രം ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ദിനേശ് ബാബുവിന്റെ തന്നെ കന്നഡ ചലച്ചിത്രമായ അമൃത വർഷിനിയുടെ പുനരാവിഷ്‌കരണമാണ് ഈ ചിത്രം. സംവിധായകന്റെ കഥയ്ക്കും തിരക്കഥയ്ക്കും ജെ. പള്ളാശ്ശേരിയാണ് സംഭാഷണം രചിച്ചത്. ദിനേശ് ബാബു തന്നെയാണ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്.

https://youtu.be/ig9HriGmgCA

Advertisement