എന്റെ കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം; കുടുംബത്തിലേക്ക് പുതിയ ആള്‍ എത്തിയ സന്തോഷം പങ്കുവെച്ച് അവന്തിക

381

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടികയാണ് അവന്തിക മോഹൻ. നിരവധി പരമ്പരകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവന്തിക അവതരിപ്പിച്ചു. നിലവിൽ മഴവിൽ മനോരമയിലെ മണിമുത്ത് എന്ന സീരിയലിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് ഈ താരം. ഒരു ഡാൻസർ കൂടിയായ അവന്തിക തൻറെ നൃത്ത വീഡിയോ പങ്കുവെച്ച് എത്താറുണ്ട്.

Advertisements

കുടുംബജീവിതം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നതിലും അവന്തിക ഒരു മടിയും കാണിക്കാറില്ല. ഇപ്പോൾ മകൻറെ അഞ്ചാം ജന്മദിനത്തിനോട് അനുബന്ധിച്ച് നടി പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അഞ്ചുവയസ്സുകാരന്റെ പേരിൽ പുതിയ കാർ വാങ്ങിയ സന്തോഷമാണ് നടി പോസ്റ്റ് ചെയ്തത്. തന്റെ കുടുംബത്തിലേക്ക് പുതിയ അഗം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്.

അച്ഛനും അമ്മയ്ക്കും മകനുമൊപ്പം പോയി കാർ ഡെലിവറി ചെയ്തു. സ്വന്തമാക്കുന്നതിന് മുൻപ് മത വിശ്വാസപ്രകാരമുള്ള ഒരു ചടങ്ങുണ്ടായിരുന്നു. പൊതുവെ അത് പെൺകുട്ടികളാണ് ചെയ്യുന്നത്, എന്നാൽ തനിക്ക് പെൺകുഞ്ഞ് ഇല്ലാത്തതിനാൽ മകൻ തന്നെ ചെയ്തു, അവൻ എന്റെ കുഞ്ഞു ഗണപതിയാണെന്ന് അവന്തിക പറയുന്നു. ഇത് രുദ്രുൻഷന് അമ്മയുടെ സമ്മാനമാണെന്നും നടി കുറിച്ചിട്ടുണ്ട്.

എന്റെ ജീവിതത്തിന്റെ പ്രണയത്തിന് പിറന്നാൾ ആശംസകൾ. എന്നെ ഞാനാക്കിയ കുഞ്ഞ്, ഞാൻ ആവശ്യപ്പെടുന്നതിലും അധികം സ്നേഹം തരുന്നവൻ. ആത്മീയ രൂപത്തിൽ പോലും അവൻ എനിക്ക് അഭിവൃദ്ധി നേടിത്തരുന്നു. എനിക്ക് നിധിയാണ് അവൻ. എന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്ക് നന്ദി, നിങ്ങളില്ലാതെ ഒന്നും സാധ്യമല്ല. നിങ്ങൾ രണ്ടുപേരും ഞങ്ങളെ എങ്ങനെ സ്നേഹിക്കുന്നുവോ അത് നിരുപാധികമാണ്. എല്ലാത്തിനും ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്. എന്റെ കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് പറഞ്ഞാണ് അവന്തികയുടെ പോസ്റ്റ് അവസാനിക്കുന്നത്

Advertisement