എനിക്ക് ഇതൊരു പുതിയ യുഗം; ബിക്കിനി ചിത്രത്തിന് പിന്നാലെ വീഡിയോ പങ്കുവെച്ച് ശരണ്യ ആനന്ദ്

268

നടി ശരണ്യ ആനന്ദിനെ കുറിച്ച് പറയാൻ കുടുംബവിളക്ക് എന്ന ഒറ്റ സീരിയൽ തന്നെ ധാരാളം. ഇതിൽ മികച്ച പ്രകടനം ആണ് താരം കാഴ്ചവെച്ചത്. വില്ലത്തിയായി എത്തിയ ശരണ്യ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി, ശരിക്കും കുടുംബവിളക്കിലെ വേദികയുമായി ഒരു ബന്ധവും ഇല്ല ശരണ്യയുടെ സ്വഭാവത്തിന്. അത്രയും പാവം ആണ് റിയൽ ലൈഫിൽ ശരണ്യ.

Advertisements

ഈ അടുത്ത് ശരണ്യ പങ്കുവെച്ച ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പിന്നാലെ വിമർശനവും വന്നു. എന്നാൽ ഇതൊന്നും നടി മൈൻഡ് ചെയ്തില്ല. ‘ബീച്ചിലെ വൈബിനെ കുറിച്ച് നിങ്ങൾക്ക് സ്വപ്നം കാണാൻ ചിലത് നൽകുന്നു’, എന്ന ക്യാപ്ഷനോടെയായിരുന്നു നടി ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ ഫോട്ടോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്നത് ഫോട്ടോ വൈറലായി.

പിന്നാലെ ഇപ്പോൾ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് താരം. ‘അതിശയകരമായിരിക്കുന്നു, എനിക്ക് ഇതൊരു പുതിയ യുഗം’ എന്നാണ് ശരണ്യ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ വീഡിയോ വൈറലായിരിക്കുകയാണ്.

അതേസമയം മിനിസ്‌ക്രീൻ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ സീരിയൽ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. മറ്റുപരമ്പരകളിൽ നിന്ന് അൽപം വ്യത്യസ്തമായിട്ടാണ് ഈ പരമ്പര അവതരിപ്പിച്ചിരുന്നത്. റേറ്റിംഗിലും മുന്നിൽ നിന്ന കുടുംബ വിളക്ക് ഇപ്പോൾ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

 

Advertisement