വെറുതേ ഒരുപാട് പേരെ വിളിച്ച് പൈസ കളയേണ്ട, ഗൃഹപ്രവേശനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞ കാര്യം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

280

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. പിന്നാലെ ചിത്രം ഹോട്സ്റ്റാറിലൂടെ ഒടിടി റിലീസായിരുന്നു.

Advertisements

ചിത്രം റിലീസായപ്പോള്‍ ലഭിച്ച സ്വീകാര്യത ഒടിടിയിലും ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ റോണി ഡേവിഡ് രാജിന്റേതാണ്. റോബിയും റോണിയും സഹോദരന്മാരുമാണ്. ഒടിടി റിലീസായതോടെ ചിത്രം കേരളത്തിന് പുറത്തുള്ള മറ്റ് ഭാഷാ സിനിമാപ്രേമികളേയും ആകര്‍ഷിച്ചിരിക്കുകയാണ്.

Also Read: എനിക്ക് ഇതൊരു പുതിയ യുഗം; ബിക്കിനി ചിത്രത്തിന് പിന്നാലെ വീഡിയോ പങ്കുവെച്ച് ശരണ്യ ആനന്ദ്

കണ്ണൂര്‍ സ്‌ക്വാഡ് എന്ന പോലീസ് സംഘം ഒരു കേസിന്റെ ഭാഗമായി ഇന്ത്യയില്‍ നടത്തുന്ന ഒരു അന്വേഷണമാണ് ചിത്രത്തില്‍ കാണിക്കുന്നത്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള മറ്റൊരു വേഷം കൈകാര്യം ചെയ്തത് നടന്‍ അസീസ് നെടുമങ്ങാടാണ്.

അസീസിന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ പ്രകടനമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ടെലിവിഷന്‍ കോമഡി റിയാലിറ്റി ഷോയിലൂടെയായിരുന്നു അസീസ് മലയാള മിനിസ്‌ക്രീനിലേക്ക് എത്തിയത്. ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ വീട് പണി നടന്നോണ്ടിരിക്കുകയായിരുന്നുവെന്ന് മുമ്പൊരിക്കല്‍ അസീസ് പറഞ്ഞിരുന്നു.

Also Read: തന്റെ പഴയൊരു സിനിമയുടെ ലൊക്കേഷനില്‍ എത്തി കുഞ്ചാക്കോ ബോബന്‍, ചിത്രം ഏതെന്ന് മനസിലായോ ?

വീട് പണിയെ കുറിച്ചൊക്കെ അസീസ് മമ്മൂക്കയോട് പറയാറുണ്ടായിരുന്നു. ഹൗസ് വാമിങ്ങ് നടത്തണമെന്ന് താന്‍ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ വെറുതേ ഒരുപാട് പേരെ വിളിച്ച് പൈസ കളയേണ്ട എന്നായിരുന്നു മമ്മൂക്കയുടെ മറുപടിയെന്നും എന്നാല്‍ മമ്മൂക്കയെ വീട്ടിലേക്ക് വിളിക്കുന്നത് തന്റെ ഒരു സ്വപ്‌നമായിരുന്നുവെന്നും താരം പറയുന്നു.

Advertisement