ആ ചിത്രത്തിന്റെ രണ്ടാംഭാഗം മമ്മൂട്ടിയും ദുല്‍ഖറും ചെയ്യണം, ഹിറ്റാകുമെന്ന് ഉറപ്പാണ്, തുറന്നുപറഞ്ഞ് ജയരാജ്

416

മലയാള സിനിമയില്‍ അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ജയരാജ്. ഒത്തിരി ഹിറ്റ് സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. ഫോര്‍ ദി പീപ്പിള്‍, ജോണിവാക്കര്‍, കളിയാട്ടം, ഹൈവേ തുടങ്ങിയ ചിത്രങ്ങളെല്ലാം സമ്മാനിച്ചത് അദ്ദേഹമാണ്.

Advertisements

ജോണിവാക്കറില്‍ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയായിരുന്നു നായകന്‍. ജോണിവാക്കറിലെയും ഹൈവേയിലെയും നായകന്റെ ഡ്രസ്സിങ് സൈറ്റും ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ രണ്ട് സിനിമകളും സ്റ്റൈലിഷായിരുന്നു.

Also Read: വെറുതേ ഒരുപാട് പേരെ വിളിച്ച് പൈസ കളയേണ്ട, ഗൃഹപ്രവേശനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞ കാര്യം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ജയരാജ്. താന്‍ റിയലിസ്റ്റിക്കായുള്ള സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അത് തനിക്ക് മടുത്തുവെന്നും ഇനിയങ്ങോട്ട് സ്‌റ്റൈലിഷായിട്ടുള്ള ചിത്രങ്ങള്‍ ചെയ്യണമെന്നും ജയരാജ് പറയുന്നു.

ജോണിവാക്കര്‍ സിനിമയുടെ രണ്ടാംഭാഗത്തെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി താന്‍ മമ്മൂട്ടിയെയും ദുല്‍ഖറിനെയും സമീപിച്ചിരുന്നുവെന്നും ചിത്രത്തിന്റെ കഥയൊക്കെ റെഡിയാണെന്നും സിനിമ ചെയ്താല്‍ ഹിറ്റാകുമെന്ന് ഉറപ്പാണെന്നും ജയരാജ് പറയുന്നു.

Also Read: എന്റെ കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം; കുടുംബത്തിലേക്ക് പുതിയ ആള്‍ എത്തിയ സന്തോഷം പങ്കുവെച്ച് അവന്തിക

ആ തരത്തിലാണ് സിനിമ പ്ലേസ് ചെയ്തിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടിക്കും ദുല്‍ഖറിനും വലിയ താത്പര്യമില്ലെന്നും അതുകൊണ്ട് തത്കാലം സിനിമ മാറ്റിവെച്ചുവെന്നും എന്നു കരുതി സിനിമ ഉപേക്ഷിച്ചില്ലെന്നും ജയരാജ് പറയുന്നു.

Advertisement