നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ ഒരിക്കലും വളര്‍ച്ചയുണ്ടാവില്ല, ഈ ചതവുകളും മുറിവുകളും കണ്ണുനീരും എല്ലാം യാഥാര്‍ത്ഥ്യമായിരുന്നു, വൈറലായി കല്യാണിയുടെ പോസ്റ്റ്

83

വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെ മകള്‍ കൂടിയാണ് കല്യാണി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.

Advertisements

എന്നാലിപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. പല സിനിമകളും വന്‍ ഹിറ്റായി മാറിയിരുന്നു.

Also Read: ആ ചിത്രത്തിന്റെ രണ്ടാംഭാഗം മമ്മൂട്ടിയും ദുല്‍ഖറും ചെയ്യണം, ഹിറ്റാകുമെന്ന് ഉറപ്പാണ്, തുറന്നുപറഞ്ഞ് ജയരാജ്

ഏറ്റവും പുതിയതായി പുറത്തിറങ്ങിയ കല്യാണിയുടെ സിനിമയാണ് ആന്റണി. ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയക്കുതിപ്പ് നടത്തുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ആന്റണി സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി. ചിത്രത്തിലെ അഡ്രിനാലിന്‍- പമ്പിംഗ് ആക്ഷന്‍ രംഗങ്ങളാണ് ശ്രദ്ധനേടിയത്. കംഫര്‍ട്ട് സോണില്‍ നിന്നാല്‍ വളര്‍ച്ചയുണ്ടാവില്ലെന്നും വളര്‍ച്ചാമേഖലയില്‍ ഒരു സുഖവുമുണ്ടായിരിക്കില്ലെന്നും കല്യാണി പറയുന്നു.

Also Read: എനിക്ക് ഇതൊരു പുതിയ യുഗം; ബിക്കിനി ചിത്രത്തിന് പിന്നാലെ വീഡിയോ പങ്കുവെച്ച് ശരണ്യ ആനന്ദ്

ഇക്കാര്യം താന്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത്. ചിത്രത്തിലെ പഞ്ചുകള്‍ യാഥാര്‍ത്ഥ്യമായിരുന്നു. കിക്കുകള്‍ യാഥാര്‍ത്ഥ്യമായിരുന്നുവെന്നും ചതവുകള്‍ യാഥാര്‍ത്ഥ്യമായിരുന്നുവെന്നും മുറിവുകള്‍ യാഥാര്‍ത്ഥ്യമായിരുന്നുവെന്നും കണ്ണുനീര് യാഥാര്‍ത്ഥ്യമായിരുന്നുവെന്നും പുഞ്ചിരി യാഥാര്‍ത്ഥ്യമായിരുന്നുവെന്നും എന്നാല്‍ രക്തം യാഥാര്‍ത്ഥ്യമായിരുന്നില്ലെന്നും കല്യാണി പറയുന്നു.

ചിത്രത്തെ ഹൃദയം തുറന്ന് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് താരം നന്ദി പറയുകയും ചെയ്തു.ഇന്‍സ്റ്റഗ്രാമിലായിരുന്നു കല്യാണി തന്റെ പുതിയ പോസ്റ്റ് പങ്കുവെച്ചത്. ഒപ്പം ആന്റണിയിലെ ഒരു ചിത്പവും താരം പങ്കുവെച്ചിട്ടുണ്ട്. ജോഷിയാണ് സിനിമ സംവിധാനം ചെയ്തത്.

Advertisement