അന്ന് പ്രീതിക്കൊപ്പം പ്രണയിച്ച് നടന്നു, 24വര്‍ഷങ്ങള്‍ക്ക് ശേഷം അതേസ്ഥലത്തെത്തി പ്രിയക്കൊപ്പം റിയല്‍ ലൈഫ് റൊമാന്‍സ് ആസ്വദിച്ച് ചാക്കോച്ചന്‍, വൈറലായി ചിത്രങ്ങള്‍

141

മലയാളികളുടെ പ്രിയപ്പെട്ട സിനിമയുടെ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ അതില്‍ ഒന്ന് ചിത്രം മഴവില്ല് ആയിരിയ്ക്കും. അത്രയ്ക്കും ഗംഭീരം ആയ സ്വീകരണം ആണ് ഈ സിനിമയ്ക്ക് മലയാളികള്‍ കൊടുത്തത്. ഇന്നും ഈ ചിത്രം കാണുന്നവര്‍ ഉണ്ട്.

Advertisements

സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ കുഞ്ചാക്കോ ബോബന്‍, പ്രീതി ഝംഗിയാനി, വിനീത് ആയിരുന്നു. ദിനേശ് ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്. ദിനേശ് ബാബുവിന്റെ കന്നഡ ചിത്രമായ അമൃത വര്‍ഷിനിയുടെ പുനരാവിഷ്‌കരണമായിരുന്നു മഴവില്ല്.

Also Read: ആ ചിത്രത്തിന്റെ രണ്ടാംഭാഗം മമ്മൂട്ടിയും ദുല്‍ഖറും ചെയ്യണം, ഹിറ്റാകുമെന്ന് ഉറപ്പാണ്, തുറന്നുപറഞ്ഞ് ജയരാജ്

ജര്‍മ്മനിയില്‍ ചിത്രീകരിച്ച സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടാനായില്ലെങ്കിലും ചിത്രത്തിലെ പാട്ടുകളും നായികയും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി. കാല്‍നൂറ്റാണ്ടുകള്‍ക്കിപ്പുറവും മോഹന്‍സിത്താര ഒരുക്കിയ പാട്ടുകളെല്ലാം ഹിറ്റാണ്.

സിനിമയിറങ്ങി 24 വര്‍ഷങ്ങള്‍ക്ക് ശേഷം മഴവില്ല് ചിത്രീകരിച്ച സ്ഥലത്ത് വീണ്ടുമെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. അന്ന് പ്രീതിയുടെ തോളില്‍ കൈയ്യിട്ട് നടന്ന സ്ഥലത്ത് ഇന്ന് ഭാര്യ പ്രിയക്കൊപ്പമാണ് താരം എത്തിയത്. റിയല്‍ ലൈഫിലെ റൊമാന്‍സ് ആസ്വദിക്കുകയാണ് താരം.

Also Read: വെറുതേ ഒരുപാട് പേരെ വിളിച്ച് പൈസ കളയേണ്ട, ഗൃഹപ്രവേശനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞ കാര്യം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

മഴവില്ല് ഷൂട്ട് ചെയ്ത വിയന്നയിലെ അതേ സ്ഥലത്ത് 24വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തി. പ്രേറ്റര്‍ പാര്‍ക്കിലെ ഭീമന്‍ ചക്രവും മനോഹരമായ മരങ്ങളും തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Advertisement