കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂ, അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചതുകൊണ്ടുമാത്രം സിനിമ വിജയിക്കില്ല, മോഹന്‍ലാലിന് ഉപദേശങ്ങളുമായി ശാന്തിവിള ദിനേശ്

118

തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരു മടിയും പേടിയുമില്ലാതെ തുറന്നുപറയുന്ന ആളാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സമൂഹത്തിലെ ഏതൊരു കാര്യത്തെ കുറിച്ചും സംസാരിക്കുന്നത്.

Advertisements

പല സൂപ്പര്‍ താരങ്ങളെയും വിമര്‍ശിച്ചുകൊണ്ട് ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെ ഉപദേശിച്ച് കൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.

Also Read; നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ ഒരിക്കലും വളര്‍ച്ചയുണ്ടാവില്ല, ഈ ചതവുകളും മുറിവുകളും കണ്ണുനീരും എല്ലാം യാഥാര്‍ത്ഥ്യമായിരുന്നു, വൈറലായി കല്യാണിയുടെ പോസ്റ്റ്

വര്‍ത്തമാനകാല സിനിമയിലെ മോഹന്‍ലാലിന്റെ അവസ്ഥ കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞതുപോലെയാണ്. അദ്ദേഹത്തിന് തൊട്ടതും പിടിച്ചതുമെല്ലാം വേദനയാണ് സമ്മാനിക്കുന്നതെന്നും ഒടിയന്‍ സിനിമക്ക് വേണ്ടി അദ്ദേബം ബോടക്‌സ് എന്ന ഇഞ്ചക്ഷന്‍ എടുത്തിരുന്നുവെന്നും യുവത്വം നിലനിര്‍ത്താന്‍ വേണ്ടിയാണ് അതെന്നും ഡോക്ടര്‍ തന്നോട് പറഞ്ഞതായി ശാന്തിവിള ദിനേശ് പറയുന്നു.

ആ ഒരു കാരണം കൊണ്ടാവാം മോഹന്‍ലാലിന് മുഖത്തെ താടി കളയാന്‍ സാധിക്കാത്തത്. അദ്ദേഹത്തിന്റെ താടി കാരണമാണ് ഒടിയന് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണമെന്നും എന്ന് വെച്ച് മോഹന്‍ലാലിനെ എഴുതി തള്ളാനാവുമോ എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

Also Read: വെറുതേ ഒരുപാട് പേരെ വിളിച്ച് പൈസ കളയേണ്ട, ഗൃഹപ്രവേശനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞ കാര്യം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് മാത്രം കാര്യമില്ല. സിനിമ വിജയിക്കണമെന്നില്ലെന്നും കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂവെന്നും വര്‍ഷത്തില്‍ ഒരു നല്ല പടം ചെയ്യൂവെന്നും താടിവെച്ചതുകൊണ്ട് മാത്രം അങ്ങനെ സാധിക്കില്ലെന്നും പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ നോക്കൂവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement