വീട്ടില്‍ കയറി വരുന്നത് പാതിരാത്രി, രാവിലെ ഇറങ്ങിപ്പോക്കും, ഭര്‍ത്താവിന്റെ വീട്ടുകാര്‍ എതിര്‍ത്തിട്ടും പിന്മാറാതെ അമല, വിവാഹമോചനം അമ്മയും ആഗ്രഹിച്ചു, വിജയിയുമായുള്ള അമല പോളിന്റെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍

330

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടിയായി വളരെ പെട്ടെന്ന് തന്നെ മാറിയ മലയാളി താരമാണ് അമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന മലയാളം സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിരുന്നു.

Also Read: ആ കാണിച്ചത് ഒട്ടും ശരിയായില്ല, അന്ന് പറഞ്ഞ വാക്ക് പാലിക്കണം, കുട്ടികളെ നല്ലവഴിക്ക് നടത്താന്‍ വിജയിക്ക് ഉത്തരവാദിത്വമുണ്ട്, രൂക്ഷവിമര്‍ശവുമായി എംപി

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു അമലയുടെ വിവാഹം. സംവിധായകന്‍ എഎല്‍ വിജയിയെ ആണ് അമല വിവാഹം ചെയ്തത്. 2014ല്‍ വിവാഹിതരായ ഇരുവരും എന്നാല്‍ 2017ല്‍ വേര്‍പിരിയുകയും ചെയ്തു. ഇപ്പോഴിതാ അമല പോളിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ബാലു.

അമലയുടെ ദാമ്പത്യജീവിതത്തില്‍ വലിയ പ്രശനമായത് അമല വിവാഹശേഷം അഭിനയം തുടര്‍ന്നതാണ്. എഎല്‍വിജയ് ഒരു മര്യാദയുള്ള സംവിധായകനാണെന്നും അമലയ്ക്കാണ് ആദ്യം വിജയിയോട് പ്രണയം തോന്നിയതെന്നും ഈ ബന്ധത്തെ കുറിച്ച് വിജയ് വീട്ടില്‍ പറഞ്ഞപ്പോള്‍ അമല ഒരു നടിയായതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നും ബാലു പറയുന്നു.

Also Read: ഇയാൾ ആരെടോ, താങ്ങിക്കൊടുക്കാൻ? നിങ്ങളാണ് ഭൂലോകഫ്രോഡ്; അഖിൽ മാരാരോട് പൊട്ടിത്തെറിച്ച് ശോഭ വിശ്വനാഥും ജുനൈസും; തർക്കം മുറുകുന്നു

ഈ വിവാഹത്തിന് അമലയുടെ അമ്മയ്ക്കും എതിര്‍പ്പായിരുന്നു. എന്നാല്‍ വിവാഹിതരാവുമെന്ന് അമലയും വിജയിയും ഉറപ്പിച്ച് പറഞ്ഞതോടെ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും വിവാഹശേഷം അമല രാത്രിയിലൊക്കെ വീട്ടില്‍ കയറി വരുന്നതും രാവിലെ ഷൂട്ടിനായി പോകുന്നതുമൊക്കെ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും വിജയിക്കും ഇത് പിന്നീട് പ്രശ്‌നമായി എന്നും ബാലു പറയുന്നു.

Advertisement