ഉലകനായകൻ കമല ഹാസന്റെ മകളും തെന്നിന്ത്യൻ നടിയുമായ ശ്രുതി ഹാസനും വിദേശ നടൻ മൈക്കിൾ കോർസെയ്‌ലുമായുള്ള ബന്ധം അവസാനിക്കുന്നു.
ഇരുവപും ഡേറ്റിംഗിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളിൽ വാർത്തകളുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ വന്നു.
എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. പക്ഷേ ഒന്നിച്ചുള്ള ഫോട്ടോകൾ ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു.
ഇരുവരും പിരിയുന്നുവെന്നാണ് പുതിയ വാർത്ത. മൈക്കിൾ കോർസെയ്ൽ ആണ് ഇരുവരും പിരിയുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ലോകത്തിന്റെ രണ്ട് വശങ്ങളിലാണ് നിർഭാഗ്യവശാൽ ഞങ്ങളെ ജീവിതം കൊണ്ടെത്തിച്ചത്. സ്വന്തം വഴിയിൽ നടക്കാൻ പോകുന്നു.
പക്ഷേ എന്നും അവർ എന്റെ അടുത്ത ആളായിരിക്കും. അവരെ എന്നും സുഹൃത്തായി ലഭിക്കുന്നതിൽ നന്ദിയുണ്ട് മൈക്കിൾ കോർസെയ്ൽ പറയുന്നു.









