‘ചിന്നത്തല’ ആ റെക്കോർഡ് സ്വന്തമാക്കുമോ ? ധോണിയും സംഘവും കാത്തിരിക്കുന്നു റെയ്നയുടെ ആ തകർപ്പൻ നേട്ടത്തിനായി

10

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സൂപ്പർതാരം സുരേഷ് റെയ്ന മറ്റൊരു റെക്കോർഡിനരികെ എത്തിയിരിക്കുകയാണ് ഇപ്പോൾ.

ഒരു ക്യാച്ച് കൂടി നേടിയാൽ ഐപിഎല്ലിൽ ആദ്യമായി 100 ക്യാച്ച് സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് ചെന്നൈയുടെ ചിന്നത്തലയെ കാത്തിരിക്കുന്നത്.

Advertisements

ഐപിഎല്ലിൽ 187 മത്സരങ്ങളിൽ 99 ക്യാച്ചുകളാണ് റെയ്നയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്ലിയേഴ്സിന് 84 ക്യാച്ചുകളും മൂന്നാമതുള്ള രോഹിത് ശർമ്മയ്ക്ക് 82 ക്യാച്ചുകളും മാത്രമേയുള്ളൂ.

ഐ പി എല്ലിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിലുള്ള താരമാണ് റെയ്ന. ചെന്നൈയുടെ കുപ്പായത്തിൽ നിരവധി ബാറ്റിംഗ് റെക്കോർഡുകൾ സ്വന്തമാക്കാൻ താരത്തിനായി.

വമ്പൻ താരങ്ങൾ അണിനിരക്കുന്ന സിഎസ്‌കെ നിരയിൽ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞാൽ രണ്ടാമനാണ് സുരേഷ് റെയ്ന.

Advertisement