കൈയിൽ നിധികുംഭവും പേറി, നക്ഷത്രക്കണ്ണുള്ള കുട്ടിയ്ക്കൊപ്പം ബറോസ് എത്തും; മോഹൻലാൽ സംവിധായകനാകുന്ന ചിത്രത്തിന്റെ കിടു ഐറ്റങ്ങൾ പുറത്ത്

31

മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നാല് പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിനോടൊപ്പം തന്നെ സംവിധാനത്തിലേക്ക് കൂടി ചുവടു വെയ്ക്കാനൊരുങ്ങുകയാണ് .

തന്റെ പുതിയ ബ്ലോഗിലാണ് മോഹൻലാൽ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഉടനീളം ചിത്രത്തിന്റെ മനോഹരമായ ഫാൻ മെയ്ഡ് പോസ്റ്ററുകൾ പ്രചരിക്കുകയാണ്.

Advertisements

‘ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന 3ഡി സിനിമയായിരിക്കുമെന്ന് ലാൽ വ്യക്തമാക്കി.

തീരുമാനം മുൻകൂട്ടിയെടുത്തതല്ലെന്ന് കുറിച്ച മോഹൻലാൽ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സിനിമയുടെ സംവിധായകൻ ജിജോയുമായുള്ള സംഭാഷണമാണ് തന്നെ ഇതിലേയ്ക്ക് എത്തിച്ചതെന്നും വ്യക്തമാക്കി.

സംസാരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകർഷിച്ചുവെന്നും ലാൽ കുറിച്ചു. ‘ബറോസ്സ് ഗാർഡിയൻ ഓഫ് ദ ഗാമാസ് ട്രഷർ’ ആണ് ആ കഥയെന്നും വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും ലാൽ പറയുന്നു.

നാനൂറിലധികം വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നതും അവർ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം മോഹൻലാൽ കുറിച്ചു.

ചിത്രത്തിൽ ബറോസ്സായി വേഷമിടുന്നതും ഞാൻ തന്നെ മോഹൻലാൽ കൂട്ടിച്ചേർത്തു. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം നന്നായിട്ടറിയാം എന്ന് കുറിക്കുന്ന ലാൽ ഇപ്പോൾ തന്റെ ശിരസ്സിലും ആ ഭാരം അമരുന്നുവെന്നും കൂട്ടിച്ചേർത്തു.

‘അതിന്റെ കനം കുറേശ്ശേ കുറേശ്ശേ ഞാൻ അറിഞ്ഞു തുടങ്ങുന്നു. എന്റെ രാവുകൾക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ അസ്വസ്ഥതകളിൽ നിന്നും ബറോസ് പുറത്തു വരും.

കയ്യിൽ ഒരു നിധി കുംഭവുമായി അയാൾക്ക് മുന്നിൽ നക്ഷത്രക്കണ്ണുള്ള ഒരു കുട്ടിയുണ്ടാവും അവരുടെ കളിചിരികൾ ഉണ്ടാവും വിസ്മയ സഞ്ചാരങ്ങൾ ഉണ്ടാവും.

ആ വിശേഷങ്ങൾ ഞാൻ വഴിയേ പറയാം’ ഇത്രയും പറഞ്ഞാണ് ലാൽ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

Advertisement