Home Entertainment

ആ ഒരു ദുഖം ആഡംബര ജീവിതത്തിനിടയിലും റിമിയെ വല്ലാതെ അലട്ടി, തങ്ങളുടെ കണ്ണിലുണ്ണിയായ റിമി ദാമ്പത്യജീവിതം അവസാനിപ്പിക്കുന്ന വിവരം അറിഞ്ഞ് അമ്പരന്ന് സ്വന്തം നാട്ടുകാർ

58

പ്രമുഖ ഗായികയും ടിവി അവതാരകയുമായ റിമി ടോമിയുടെ വിവാഹമോചന വാർത്ത ഒരു ഞെട്ടലോടെയാണ് റിമിയുടെ ആരാധകർ ശ്രവിച്ചത്.

കാരണം 11 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് റിമിയും ഭർത്താവ് റോയ്സും തമ്മിൽ വേർപിരിയാനൊരുങ്ങുന്നത്. റിമിയുടെ നാടായ പാലായിൽ ഉള്ളവർക്ക് വാർത്ത വിശ്വസിക്കാനാവുന്നില്ല.

Advertisements

പാലായിലെ ളാലം പള്ളിയിലെ ക്വയറിൽ തുടങ്ങി പിന്നീട് കലോത്സവ വേദികളിൽ താരമായ റിമി ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഒരൊറ്റ ഗാനത്തിലൂടെത്തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുകയായിരുന്നു.

70ലധികം സിനിമകളിൽ പിന്നണി ഗായികയായും നിരവധി ടെലിവിഷൻ റിയാലിറ്റിഷോകളിൽ അവതാരകയായും റിമി നിറഞ്ഞു നിന്നു.

ജയറാമിന്റെ നായികയായി തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ സിനിമാനടിയുമായി. വളരെ സരസമായി സംസാരിക്കുന്ന പ്രകൃതമാണ് റിമിയെ ആളുകളുടെ പ്രിയങ്കരിയാക്കിയത്.

വിവാഹ ശേഷം തൃശ്ശൂരും എറണാകുളത്തുമായിട്ടായിരുന്നു റിമിയുടെ താമസം.എന്നാൽ ഇത്ര നാളായിട്ടും കുട്ടികളില്ലാത്തത് റിമിയെ അതീവ ദുഖിതയും അസ്വസ്ഥയാക്കിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

പരസ്പര സമ്മതത്തോടെയാണ് 11 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എറണാകുളം കുടുംബക്കോടതിയിലാണ് ഇരുവരും ചേർന്ന് വിവാഹമോചന ഹർജി സമർപ്പിച്ചത്.

ഇരുവർക്കും കോടതി കൗൺസിലിംഗ് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇരുവരും വേർപിരിയുകയാണെന്ന കാര്യം റിമിയോ കുടുംബാംഗങ്ങളോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

Advertisement