ലോകകപ്പിൽ കോഹ്ലിയല്ല, ധോണിയാണ് നമ്മുടെ മാസ്സീവ് പ്ലെയർ; വെളിപ്പെടുത്തലുമായി സുനിൽ ഗവാസ്‌കർ

20

ഈ ഐപിഎൽ സീസണിലും പതിവ് ആവർത്തിച്ച് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് പോയന്റ് പട്ടികയിൽ ഒന്നാമതാണ്.

കൂറ്റനടിക്കാരും വമ്പൻ താരങ്ങളും ഇല്ലാതിരുന്നിട്ടും സിഎസ്‌കെയുടെ വിജയങ്ങൾ തുടരുകയാണ്. ഈ വിജയഗാഥയ്ക്ക് പിന്നിൽ ധോണിയെന്ന ആതികായന്റെ തന്ത്രങ്ങൾ ആണെന്നതിൽ ആർക്കും സംശയമില്ല.

Advertisements

ഏകദിന ലോകകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ മികച്ച ഫോമിൽ തുടരുന്ന ധോണിയിലേക്ക് ആരാധകരുടെ ശ്രദ്ധ മാറിക്കഴിഞ്ഞു.

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ധോണിയാകും ടീം ഇന്ത്യയുടെ ‘മാസീവ് പ്ലെയർ’ എന്ന് മുൻ നായകൻ സുനിൽ ഗവാസ്‌കർ തുറന്നു പറഞ്ഞു.

ബാറ്റിംഗ്, ബോളിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് മേഖലകളിലും ധോണിയുടെ ഇടപെടൽ ഉണ്ടാകുന്നത് ഇന്ത്യക്ക് ഗുണകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ശക്തി ടോപ് ത്രീ ആണ്. രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നീ താരങ്ങൾ മികച്ച പ്രകടനമാണ് നടത്തുന്നത്.

നിർഭാഗ്യവശാൽ ഇവർക്ക് പിഴച്ചാൽ ബാറ്റിംഗ് നിരയെ താങ്ങി നിർത്തേണ്ട ചുമതല ധോണിയിലെത്തും. നാലാമതോ, അഞ്ചാമതോ ആയിധോണി ക്രീസിൽ എത്തുന്നത് നേട്ടമാകും.

പ്രതിരോധിക്കാനാകുന്ന സ്‌കോർ ഇതോടെ സാധ്യമാകും. വിക്കറ്റിന് പിന്നിൽ നിൽക്കുമ്‌ബോൾ കൂടുതൽ ഉത്തരവാദിത്വം ധോണി ഏറ്റെടുക്കുന്നുണ്ട്.

ക്യാപ്റ്റൻ വിരാട് കോഹ്ലി ഡീപ് മിഡ്വിക്കറ്റിലോ, ലോങ് ഓണിലോ ആകും ഫീൽഡ് ചെയ്യുക. ബോളർമാർക്ക് നിർദേശം നൽകാനോ ഫീൽഡിംഗ് വിന്യാസം ക്രമീകരിക്കാനോ ഇതോടെ ക്യാപ്റ്റന് കഴിയാറില്ല.

എന്നാൽ, ഈ ജോലികൾ മനോഹരമായിട്ടാണ് ധോണി നിർവഹിക്കുന്നത്. ബോളർമാർക്ക് നിർദേശം നൽകാനും സർക്കിളിൽ ഫീൽഡിംഗ് ഒരുക്കാനും ധോണിക്കുള്ള മിടുക്ക് ലോകകപ്പിൽ ഇന്ത്യക്ക് നിർണായകമാകുമെന്നും ഗവാസ്‌കർ പറഞ്ഞു.

Advertisement