കഴിച്ചായിരുന്നോ ചേച്ചി ?; ചോദ്യത്തിന് റിമി ടോമിയുടെ മറുപടി കേട്ടോ, അതു പൊളിച്ചെന്ന് പ്രേക്ഷകര്‍

91

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയും എല്ലാം ആണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചു. താൻ ഒരു ഗായിക മാത്രമല്ല മികച്ച അഭിനേതാവും അവതാരികയും എല്ലാം ആണെന്ന് തെളിയിച്ചു കഴിഞ്ഞു ഈ താരം. മാത്രമല്ല ഒന്നിലധികം ചാനലുകളിൽ വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഇത്രയധികം സ്‌ക്രീനിൽ നിറഞ്ഞുനിന്ന മറ്റൊരു താരമുണ്ടോ എന്നതും സംശയമാണ്. വ്യക്തി ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായപ്പോഴും പതറാതെ പിടിച്ചു നിന്നിട്ടുണ്ട്  റിമി. തന്റെ വിവാഹമോചനത്തിനു ശേഷം ശക്തമായി തിരിച്ചുവരവാണ് റിമി ടോമി നടത്തിയത്. കഴിഞ്ഞദിവസം തന്റെ സുഹൃത്തും നടിമായ സ്വാസികയുടെ വിവാഹത്തിന് പങ്കെടുക്കാൻ റിമി എത്തിയിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വധു വരന്മാരെ കുറിച്ച് താരം സംസാരിച്ചു, ഇതിനിടെ മറ്റൊരു ചോദ്യത്തിന് തഗ് മറുപടിയും റിമി നൽകിയിട്ടുണ്ട് .

Advertisements

വിവാഹം തകർക്കുകയല്ലേ, എത്ര ഫങ്ങ്ഷൻ ആണ്, മെഹന്ദി, ഗുലാബി, ഹിന്ദുസ്ഥാനി എന്നൊക്കെ പറയുംപോലെ. അഞ്ചോളം ഫങ്ഷൻസ് ആയിരുന്നു. അഭിലാഷ് ആയിരുന്നു മേക്ക്അപ് ആർട്ടിസ്റ്റ്. സ്വാസിക തകർത്തു. നല്ല കപ്പിൾ. ഞാൻ പറഞ്ഞു മെയ്ഡ് ഫോർ ഈക്ക് അദർ എന്ന്. ഇങ്ങനെ ഒരേ സ്വഭാവം ഒക്കെ കിട്ടുക എന്ന് പറഞ്ഞാൽ. മുഖം വരെയും ഒരേപോലെ. ഒരേ പോലെ ഇങ്ങനെ കിട്ടുന്നതും ഒരേ വൈബ് ഉള്ളവർ ഒന്നിക്കുന്നതും ഭാഗ്യമല്ലേ എന്നാണ് റിമി പറയുന്നത്.

പിന്നാലെ കഴിച്ചായിരുന്നോ ചേച്ചി എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്. ഒരു കല്യാണം കഴിച്ചായിരുന്നു എന്നാണ് ചിരിച്ചുകൊണ്ട് മറുപടി നൽകിയത്.

 

Advertisement