Home Entertainment Celebrities

അങ്ങനെ അതിനി ഓഫീഷ്യല്‍, പ്രണയവിവാഹത്തിനൊരുങ്ങി രാജേഷും ദീപ്തിയും, ആശംസകളുമായി താരങ്ങള്‍

123

മലയാള സിനിമയിലെ യുവനടന്‍ രാജേഷ് മാധവ് വിവാഹിതനാവാന്‍ പോകുന്നു. ദീപ്തി കാരാട്ടാണ് രാജേഷിന്റെ നല്ല പാതി. നടന്‍ മാത്രമല്ല സംവിധായകനും കൂടിയാണ് രാജേഷ് മാധവ്. ദീപ്തിയും ആളൊരു ചില്ലറക്കാരിയല്ല.

Advertisements

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളാണ് ദീപ്തി. അതുമാത്രമല്ല, ആര്‍ട്ടിസ്റ്റും പ്രൊഡക്ഷന്‍ ഡിസൈനറും കൂടിയാണ്. കാസര്‍കോഡ് സ്വദേശിയാണ് രാജേഷ് മാധവ്.

Also Read:കഴിച്ചായിരുന്നോ ചേച്ചി ?; ചോദ്യത്തിന് റിമി ടോമിയുടെ മറുപടി കേട്ടോ, അതു പൊളിച്ചെന്ന് പ്രേക്ഷകര്‍

വിവാഹിതരാവാന്‍ പോകുന്ന രാജേഷിനും ദീപ്തിക്കും ആശംസകള്‍ നേര്‍ന്ന് താരങ്ങളടക്കം നിരവധി പേരാണ് എത്തിയത്. അങ്ങനെ അതിനി ഓഫിഷ്യല്‍ എന്ന് കുറിച്ചുകൊണ്ടായിരുന്നു പലരും ആശംസകള്‍ അറിയിച്ചത്. നടി ചിത്രാ നായരും ആസംസകള്‍ അറിയിച്ചിട്ടുണ്ട്.

ന്നാ താന്‍ കേസുകൊട് എന്ന ചിത്രത്തിലൂടെയായിരുന്നു രാജേഷ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. ഇതേ ചിത്രത്തിലൂടെയായിരുന്നു ചിത്രാ നായരും ശ്രദ്ധിക്കപ്പെട്ടത്. രാജേഷിന്റെ നായികയായി സുമലത ടീച്ചറെയാണ് ചിത്ര അവതരിപ്പിച്ചത്.

Also Read:പാറപ്പുറത്തിരുന്ന് യോഗ പരിശീലിച്ച് അമല പോള്‍, ശ്രദ്ധനേടി നടിയുടെ ഗര്‍ഭകാല ശുശ്രൂഷ, വീഡിയോ വൈറല്‍

അസ്തമയം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടായിരുന്നു രാജേഷ് സിനിമയിലെത്തിയത്. പിന്നീട് നടനായി തിളങ്ങി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു രാജേഷ് അഭിനയലോകത്തേക്ക് ചേക്കേറിയത്.

Advertisement