വേര്‍തിരിച്ച് കാണാന്‍ കഴിയില്ല, രണ്ട് പേരെയും ഞങ്ങള്‍ക്ക് വേണം; മാതാപിതാക്കളുടെ കാര്യത്തില്‍ മക്കളുടെ നിലപാട്

88

തമിഴ് താരം ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും വിവാഹമോചന വാർത്ത പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. പരസ്പരം കരിയറിൽ അടക്കം സപ്പോർട്ട് ചെയ്തു കൊണ്ടാണ് ഈ ദമ്പതികൾ മുന്നോട്ട് പോയത്. 2022ൽ ആയിരുന്നു തങ്ങൾ പിരിയാൻ തീരുമാനിച്ചതിനെ കുറിച്ച് ഇവർ പറഞ്ഞത്. അന്നുമുതൽ ഇവർക്കിടയിൽ എന്തുപറ്റിയെന്ന ചോദ്യവുമായി പ്രേക്ഷകർ എത്തിയിരുന്നു, എങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. എന്നാൽ നിയമപരമായി ഇതുവരെ ഇവർ വിവാഹമോചനം നേടിയിട്ടില്ല.

Advertisements

തങ്ങളുടെ മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഇവർ ഒന്നിക്കാറുണ്ട്. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കൾ . അമ്മ വേണോ അച്ഛൻ വേണോ എന്ന ചോദ്യത്തിന് മക്കൾക്ക് കൃത്യമായ നിലപാടുണ്ട്. വേർതിരിച്ച് കാണാൻ കഴിയില്ല. രണ്ടുപേരെയും ഞങ്ങൾക്ക് വേണം. രണ്ടുപേർക്കും ഞങ്ങൾ ഉണ്ടാവണം എന്ന തീരുമാനമാണ് മക്കൾക്ക്. അതേസമയം നിയമപരമായി വേർപിരിഞ്ഞിട്ടില്ലെങ്കിലും ഇപ്പോഴും വേർപിരിഞ്ഞു തന്നെയാണ് ഐശ്വര്യ ധനുഷും താമസിക്കുന്നത്.

മക്കൾ ഇപ്പോൾ ഐശ്വര്യക്കൊപ്പം ആണ്. ഇടയ്ക്ക് അച്ഛനൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട് ഇവർ. കഴിഞ്ഞപൊങ്കൽ അച്ഛനൊപ്പം ആയിരുന്നു മക്കൾ ആഘോഷിച്ചത്. ഇതിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

ക്യാപ്റ്റൻ മില്ലറുടെ മ്യൂസിക് ലോഞ്ചിൽ അച്ഛനൊപ്പവും, ലാൽ സലാമിന്റെ സംഗീത ലോഞ്ചിൽ അമ്മയ്ക്കൊപ്പവും യാത്രയും ലിങ്കയും പങ്കെടുത്തു.

Advertisement