സനാതനധർമ്മം, മാങ്ങക്കൊല, ടോക്‌സിക് വുമൺ; ധന്യയെ ജയിപ്പിക്കാനായി എന്നെ പുറത്താക്കാൻ നോക്കി; ലക്ഷ്മിപ്രിയയോട് കയർത്ത് റിയാസ്

126

ബിഗ് ബോസ് മലയാളം സീസൺ 4 ഫൈനൽ ഫൈവിലേക്കെത്താൻ അധികദൂരമില്ല. വളരെ സങ്കീർണ്ണവും നാടകീയവുമായ രംഗങ്ങൾക്കു ശേഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൗസിനുള്ളിലെ അന്തരീക്ഷം തന്നെ മറ്റൊന്നായി മാറിയിരിക്കുകയാണ്.

എങ്കിലും ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കുന്നതിനാൽ മത്സരാർത്ഥികൾ ഗെയിം സ്പിരിറ്റ് കൈവിടുന്നില്ല. റോബിൻ, ജാസ്മിൻ എന്നിവർ പുറത്തായ ശേഷം ഉറങ്ങിപ്പോയ ബിഗ് ബോസ് ഹൗസിന് ഇപ്പോൾ വീണ്ടും തീ പിടിക്കുകയാണ്. ഗെയിമിൽ ലക്ഷ്മി പ്രിയ ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ലക്ഷ്മിപ്രിയയെ കുറിച്ച് മുമ്പ് തന്നെ ആ വീട്ടിൽ വല്ലാത്ത ഡ്രാമ കാണിക്കുന്ന ആളാണെന്ന് ജാസ്മിൻ അഭിപ്രായപ്പെട്ടിരുന്നു.

Advertisements

കൂടാതെ മുമ്പൊരിക്കൽ ബ്ലെസ്ലിയും ലക്ഷ്മിപ്രിയയെ കുറിച്ച് പശുവിനോട് ഉപമിച്ച് സംസാരിച്ചിരുന്നു.’ലക്ഷ്മി ചേച്ചി പശുവിനെപ്പോലെയാണ്. നിരവധി ഗുണങ്ങൾ ചേച്ചിയിലൂടെ നമുക്കുണ്ടാകും. പശു പാല് തരും ചാണകം തരുമെന്നൊക്കെ പറയുന്നത് പോലെ പക്ഷെ പശുവിന്റെ തൊഴുത്തിൽ ചെന്നാൽ നാറ്റമായിരിക്കും. ചേച്ചി ചെയ്യുന്ന ചില കാര്യങ്ങളും വാക്കുകളും അത്തരത്തിൽ നാറ്റമായി മാറാറുണ്ട്. അതുകൊണ്ടാണ് പശുവുമായി ഉപമിക്കുന്നത്.’

ALSO READ- എനിക്ക് എന്റെ അച്ഛൻ ആരാണെന്നും എവിടെയാണെന്നും അറിയണം, അദ്ദേഹത്തെ കാണണം എന്നും ഉണ്ടായിരുന്നു, ഞാൻ ഒരു പരസ്യം കൊടുത്തു, പിന്നെ സംഭവിച്ചത് ഇങ്ങനെ: ഐശ്വര്യ ഭാസ്‌കർ

അതേസമയം, വൈൽഡ് കാർഡ് എൻട്രിയായി ഷോയിലേക്ക് റിയാസ് വന്നനാൾ തൊട്ട് ലക്ഷ്മിപ്രിയയും റിയാസും തമ്മിൽ പോരിലാണ്. കഴിഞ്ഞദിവസം രണ്ടവന്മാർ വൈൽഡ് കാർഡ് എൻട്രിയായി വന്നപ്പോൾ മറ്റുള്ളവരുടെ വില പോയെന്ന പരാമർശവും ലക്ഷ്മിപ്രിയ നടത്തിയിരുന്നു. ഇപ്പോൾ വീണട്ും തർക്കത്തിലായിരിക്കുകയാണ് ഇവർ. ഇന്നലെ നടന്ന ‘ടിക്കറ്റ് റ്റു ഫിനാലെ’ എന്ന ടാസ്‌കിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ പുതിയ തർക്കം ഉണ്ടായിരിക്കുന്നത്.

താൻ ടാസ്‌ക്കിൽ നിന്ന് പുറത്തായതിന്റെ കാരണം ലക്ഷ്മിപ്രിയയാണെന്ന് കരുതിയാണ് റിയാസ് ലക്ഷ്മിയോട് വഴക്കിന് വരുന്നത്. എന്നാൽ പ്രകോപനപരമായി റിയാസ് സംസാരിച്ചെങ്കിലും ലക്ഷ്മിപ്രിയ ഇവയോടൊന്നും തിരിച്ച് പ്രതികരിച്ചില്ല.

‘ലക്ഷ്മിപ്രിയയുടെ മനസിൽ എത്രമാത്രം വിഷം ഉണ്ടെന്ന് മനസിലാക്കുന്നത് ഇത്തരം സന്ദർഭങ്ങളിലൂടെയാണ്. രണ്ട് മനുഷ്യർ ടാസ്‌കിന്റെ അവസാനം കഷ്ടപ്പെട്ട്, ദാഹിച്ച്, വിശന്ന്, ക്ഷീണിച്ച് വേദനയോടുകൂടി നിന്നപ്പോൾ അവിടെ വന്നിട്ട് നിങ്ങൾ എന്താ പറഞ്ഞേ. റിയാസ് ചോദ്യം ചെയ്യുന്നു.”ധന്യയെ ജയിപ്പിക്കാൻ വേണ്ടി നിങ്ങൾക്ക് എന്നെ പ്രകോപിപ്പിക്കണമായിരുന്നോ? കക്കുന്നതിന്റേയും മോഷ്ടിക്കുന്നതിന്റെയും കാര്യം പറയാൻ പറ്റിയ സമയം ആയിരുന്നല്ലേ.’

ALSO READ- അന്ന് അംബികയുടെ ബ്ലൗസ് തയ്ക്കാൻ വന്നയാൾ ഒടുവിൽ ചെയ്തത് ഇങ്ങനെ: മറക്കാൻ കഴിയാത്ത സംഭവം വെളിപ്പെടുത്തി ഇന്ദ്രൻസ്

‘സനാതനധർമ്മം, തേങ്ങ, മാങ്ങക്കൊല.. ടോക്്സിക് വുമൺ. ഇവിടെ നൂറ് ദിവസം വരെ ചേച്ചി ഉണ്ടാകുമെന്ന് പറഞ്ഞില്ലേ. അപ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായാൽ നിങ്ങളുടെ ഈഗോ കൂടും. അതുകൊണ്ട് എനിക്ക് ടിക്കറ്റ് റ്റു ഫിനാലെ എനിക്ക് കിട്ടരുതെന്നാണോ നിങ്ങളുടെ ഉദ്ദേശം. ടോക്സിക് ലേഡി, ഫെയ്ക്’-റിയാസ് പറയുന്നു.

എന്നാൽ ഇതിനോടൊന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിട്ടുമില്ല. റോൺസൺ, ധന്യ, വിനയ് എന്നിവരാണ് ഇത്തവണ നോമിനേഷനിൽ എത്തിയിരിക്കുന്നത്. അതേസമയം ഗ്രാൻഡ് ഫിനാലെയിലേക്കുള്ള ആദ്യ ടാസ്‌കിൽ ധന്യ ജയിച്ചിട്ടുമുണ്ട്.

Advertisement