‘ആ ആളുടെ ഡാഷ് ആണ് ഈ കുട്ടി’ ദിൽഷയെ കുറിച്ച് റിയാസ് പറഞ്ഞെന്ന് ലക്ഷ്മിപ്രിയയും അഖിലും; വെളിപ്പെടുത്തണമെന്ന് ബ്ലെസ്ലി; നിങ്ങൾ പോരായെന്ന് പ്രേക്ഷകർ

942

ബിഗ് ബോസ് മലയാളം സീസൺ 4 വളരെ സങ്കീർണ്ണവും നാടകീയവുമായ രംഗങ്ങൾക്കു ശേഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജാസ്മിന്റെ പിൻമാറ്റവും റോബിന്റെ പുറത്താക്കലും എല്ലാം ഹൗസിനുള്ളിലെ അന്തരീക്ഷം മറ്റൊന്നാക്കി മാറ്റിയിരിക്കുകയാണ്. എങ്കിലും ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കുന്നതിനാൽ മത്സരാർത്ഥികൾ ഗെയിം സ്പിരിറ്റ് കൈവിടുന്നില്ല. ബിഗ് ബോസ് ഹൗസിന് ഇപ്പോൾ വീണ്ടും തീ പിടിക്കുകയാണ്.

ലക്ഷ്മി പ്രിയയും ദിൽഷയും റിയാസും ഉൾപ്പെട്ട പ്രശ്‌നത്തെ സംബന്ധിക്കുന്നതാണ് പുതിയ ബിഗ്‌ബോസ് എപിസോഡിന്റെ പ്രെമോ വീഡിയോയിൽ കാണിക്കുന്നത്. വൈകാരികമായാണ് മത്സരാർത്ഥികളെ ഈ പ്രമോഷൻ വീഡിയോയിൽ കാണാനാവുക.

Advertisements

മുമ്പ് തന്നെ ആ വീട്ടിൽ വല്ലാത്ത ഡ്രാമ കാണിക്കുന്ന ആളാണ് ലക്ഷ്മിപ്രിയയെന്ന് ജാസ്മിൻ അഭിപ്രായപ്പെട്ടിരുന്നു. വർ പറയുന്ന കാര്യങ്ങളിലെല്ലാം ഈ ഡ്രാമ കാണാനും കഴിയും. റോബിനെ സ്്രേപ ചെയ്ത കാര്യത്തെക്കുറിച്ച് ലക്ഷ്മിപ്രിയ കാര്യങ്ങളെയാണ് ജാസ്മിൻ അന്ന് ഉദാഹരണമാക്കി പറഞ്ഞത്. ഞാൻ ഒരിക്കൽ അഞ്ച് സിഗരറ്റ് ഒരു ബാത്ത് റൂമിൽ ഇരുന്ന് വലിച്ചിട്ടുണ്ട്. അന്ന് സിഗരറ്റ് പുകച്ചതിന്റെ മണം അറിയാതിരിക്കാൻ രണ്ട് ഫുൾ ബോട്ടിൽ എയർഫ്രെഷ്ണറാണ് ഞാൻ അതിനുള്ളിൽ അടിച്ചത്.എന്നിട്ടാണ് റോബിനെ സ്േ്രപ ചെയ്തതൊക്കെ വലിയ കാര്യമാക്കി പറയുന്നതെന്നാണ് ജാസ്മിന്റെ വാക്കുകൾ.

ALSO READ- ‘എന്നെ നിങ്ങൾ ചുംബിക്കുന്ന ഈ രീതിയാണ് വീണ്ടും പ്രണയത്തിലേക്ക് തള്ളിയിടുന്നത്’; പ്രവീണിനൊപ്പം റൊമാന്റിക് ചിത്രങ്ങളുമായി അർച്ചന സുശീലൻ

കൂടാതെ മുമ്പൊരിക്കൽ ബ്ലെസ്ലിയും ലക്ഷ്മിപ്രിയയെ കുറിച്ച് പശുവിനോട് ഉപമിച്ച് സംസാരിച്ചിരുന്നു.’ലക്ഷ്മി ചേച്ചി പശുവിനെപ്പോലെയാണ്. നിരവധി ഗുണങ്ങൾ ചേച്ചിയിലൂടെ നമുക്കുണ്ടാകും. പശു പാല് തരും ചാണകം തരുമെന്നൊക്കെ പറയുന്നത് പോലെ പക്ഷെ പശുവിന്റെ തൊഴുത്തിൽ ചെന്നാൽ നാറ്റമായിരിക്കും. ചേച്ചി ചെയ്യുന്ന ചില കാര്യങ്ങളും വാക്കുകളും അത്തരത്തിൽ നാറ്റമായി മാറാറുണ്ട്. അതുകൊണ്ടാണ് പശുവുമായി ഉപമിക്കുന്നത്.’

കൂടാതെ റിയാസിനെ മീനിനോടും അന്നുപമിച്ചിരുന്നു. ‘റിയാസ് തോട്ടിലെ മീനാണ്. കാരണം ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിയുമെങ്കിലും അതിന് അറിയില്ലെ അവനൊരു തോട്ടിലാണ് കിടക്കുന്നതെന്ന്. ഞാൻ എന്നെ സ്വന്തമായി കഴുതപ്പുലിയോടാണ് ഉപമിക്കുന്നത്. ചിലയിടങ്ങളിൽ വളരെ വൈകി എത്തുകയും കാര്യങ്ങൾ അറിയുകയും ചെയ്യുന്നുവെന്നതാണ് കാരണം. എന്നായിരുന്നു ബ്ലെസ്ലിയുടെ അഭിപ്രായം.

ഇപ്പോഴിതാ വീണ്ടും ഇവരുടെയെല്ലാം അഭിപ്രായങ്ങളെ ചേർത്ത് വെച്ച് പ്രേക്ശകരും വിലയിരുത്തൽ നടത്തുകയാണ്. റിയാസും ലക്ഷ്മിപ്രിയയും ദിൽഷയും ഷോയുടെ ഓളം നിലനിർത്തുന്നുണ്ടെങ്കിലും പ്രേക്ഷകർക്ക് റോബിനേയും ജാസ്മിനേയും പോലുള്ള ശക്തരായ മത്സരാർത്ഥികളെ മിസ് ചെയ്യുന്നുണ്ടെന്ന് കമന്റ് ബോക്‌സ് വക്തമാക്കുന്നു.

ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകരെ വലിയ ചർച്ചയിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് ഉണ്ടാവുന്നത്. ദിൽഷയെ റിയാസ് എന്തോ മോശം ഭാഷ കൊണ്ട് അഭിസംബോധന ചെയ്‌തെന്ന് ലക്ഷ്മിപ്രിയ ആരോപിക്കുന്നുണ്ട്.

ALSO READ- ‘ഒരുപാട് ആഘോഷിച്ച വിഷയമാണ് അത്, ഇനി ആ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല’; തുറന്നടിച്ച് അമൃത, കൈയ്യടിച്ച് പ്രേക്ഷകർ

‘ആ ആളുടെ ഡാഷ് ആണ് ഈ കുട്ടി’ എന്ന് റിയാസ് പറഞ്ഞുവെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. എന്നാൽ ആ വാക്ക് ഏതാണ് എന്ന് റിയാസിന് ഓർമയില്ല. എങ്കിലും ഈ വാക്ക് അശ്ലീല വാക്ക് ആണ് എന്ന് പ്രേക്ഷകർ തെറ്റിദ്ധരിക്കും, അതിനാൽ ഏത് വാക്കാണ് താൻ ഉപയോഗിച്ചത് എന്ന് പറയണം എന്ന് റിയാസ് ആവശ്യപ്പെടുന്നു.

എന്നാൽ ദിൽഷയോ ധന്യയോ ലക്ഷ്മിപ്രിയയോ ആ വാക്ക് ഏതാണ് എന്ന് പറയാൻ ഒട്ടും അനുവദിക്കുന്നുമില്ല. റിയാസ് ആ വാക്ക് ഉപയോഗിച്ചു എന്ന് അഖിലും ഇക്കാര്യത്തെ പിന്തുണച്ച് പറയുന്നുണ്ട്. എന്നാൽ അത് ഏത് വാക്കാണ് എന്ന് പറയാൻ റിയാസിനെ അനുവദിക്കണം എന്നാണ് വ്യത്യസ്ത നിലപാടെടുത്ത ബ്ലെസ്സിയുടെ പക്ഷം. അത് ഏത് വാക്കാണ് എന്ന് അറിഞ്ഞ് റിയാസിന് ക്ഷമാപണം നടത്താനുള്ള അവസരമാണ് ആ വാക്ക് പറയാതെ വയ്ക്കുന്നതിലൂടെ ഇല്ലാതെയാവുന്നതെന്നും ബ്ലെസ്ലി പറയുന്നു.

അതേസമയം, ഇവരുടെ തല്ല് മടുത്തെന്നും മത്സരത്തിന്റെ ഭംഗി ചോർന്നെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. നിലവിൽ ബിഗ്‌ബോസ് വീട്ടിലുള്ള ആരും ഫൈനലിൽ എത്താൻ യോഗ്യതയില്ലാത്തവരാണ് എന്നുവരെ പലരും പറയുന്നുണ്ട്.

Advertisement