എല്ലാവരാലും ഇഷ്ടപ്പെടാനല്ല ഞാനിവിടെ വന്നിരിക്കുന്നത്; പുതിയ സ്റ്റൈലിനെ വി മ ർശിക്കുന്നവരോട് റിയാസ് സലിം പറയുന്നതിങ്ങനെ

784

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഷോ ആയിരുന്നു മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം. ആരാധകരെ ഏറെ ആകർഷിച്ചായിരുന്ന ഇത്തവണത്തെ നാലാം സീസൺ അവസാനിച്ചത്.

ദിൽഷ പ്രസന്നൻ ആയിരുന്നു ഇത്തവണത്തെ വിജയി ആയി മാറിയത്. അതേ സമയം ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്ടിച്ച മത്സരാർഥി ആയിരുന്നു റിയാസ് സലിം.

Advertisements

മത്സരാർഥിയായി എത്തി കുറച്ച് പേരിലെങ്കിലും മാറ്റങ്ങൾ സൃഷ്ടിക്കാനും സമൂഹത്തെ കൊണ്ട് കുറെയേറെ കാര്യങ്ങൾ ചിന്തിപ്പി ക്കുകയും ചെയ്തിരുന്നു റിയാസ് സലീം. ന്യൂ നോർമൽ എന്ന ടാഗ് ലൈനിലെത്തിയ സീസൺ നാലിന്റെ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു എങ്കിലും ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം റിയാസ് എന്നത് തന്നെയാണ്.

ALSO READ- അതിന് പറ്റുമോ എന്നാണ് ആദ്യം തന്നെ ചോദിക്കുന്നത്; മലയാള സിനിമയിലെ അണിയറക്കാർക്ക് എതിരെ അന്ന് നടി ശ്രീദേവിക നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികൾ ഒന്നുകൂടി ആഴത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങി.

ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ഒത്തിരി സജീവമാണ് റിയാസ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. ഇപ്പോഴിതാ റിയാസ് പുതിയ ഫാഷൻ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ-കഥ ഇഷ്ടപ്പെടാതെ ആ സിനിമ ഒഴിവാക്കാൻ മോഹൻലാൽ ചോദിച്ചത് ഞെട്ടിക്കുന്ന പ്രതിഫലം, സമ്മതിച്ച് നിർമ്മാതാവ്, പിന്നെ സംഭവിച്ചത് ഇങ്ങനെ

റിയാസിന്റെ വസ്ത്രധാരണത്തിനും സ്‌റ്റൈലിനും എതിരെ പലപ്പോഴും സൈബർ ആ ക്ര മണം നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ പുതിയ വേഷത്തിന് എതിരേയും വിമർശനം ഉയരുകയാണ്. ഇതോടെ ‘എല്ലാവരാലും ഇഷ്ടപ്പെടാനല്ല ഞാനിവിടെ വന്നിരിക്കുന്നത്. അതിനാൽ വിധിക്കുന്നത് തുടരുക’- എന്ന് പറഞ്ഞാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.

‘നിങ്ങൾക്ക് വേണ്ടത്ര വിധിച്ചു കൊള്ളൂ. ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാൻ നിർത്താൻ പോകുന്നില്ല’-എന്നാണ് റിയാസ് തുടർന്ന് പറയുന്നത്.

അതേസമയം, നിരവധി പേരാണ് താരത്തിനെതിരെ അധി ക്ഷേ പ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എങ്കിലും വെറുപ്പ് പ്രചരിക്കുന്നവരെ കാര്യമാക്കേണ്ട, വ്യത്യസ്തത അംഗീകരിക്കണം എന്നാണ് റിയാസിന് പിന്തുണയുമായി എത്തുന്നവർ പറയുന്നത്. വീഡിയോയ്ക്ക് പിന്തുണ ഏറുകയാണ്.

Advertisement